യയയാ യാദവാ

യ യ യാ യാദവാ എനിക്കറിയാം
യ യയാ യദു മുഖഭാവങ്ങളറിയാം
പീലിക്കണ്ണിൻ നോട്ടവും കുസൃതിയും
കോലക്കുഴൽപ്പാട്ടിലെ ജാലവും കണ്ണാ കണ്ണാ
സ്വയംവര മധുമയാ മൃദുല ഹൃദയാ കഥകളറിയാം

( യയയാ..)

ശ്രീ നന്ദനാ നിൻ ലീലകൾ
വിണ്ണിൽ നിന്നും മിന്നല്പിണരുകൾ പെയ്തു
എന്റെ കണ്ണിൽ മഴത്തുള്ളികളായ് വിടർന്നൂ
ഗോവർധനം പൂ പോലെ നീ
പണ്ടു കൈയ്യിലെടുത്താടീ കളിയാടി
പാവം കന്യമാരും നിൻ മായയിൽ മയങ്ങീ
ഗോപികളറിയാതെ വെണ്ണ കവർന്നൂ നീ
പാരിടമൊന്നാകെ വായിലൊതുക്കീ നീ
സുമധുര സായം കാലം ലീലാലോലം മോഹാവേശം നിൻ മായം
സ്വയം വരമധുമയാ മൃദുല ഹൃദയാ കഥകളറിയാം
(യയയാ...)

ഹോ രാധികേ ഈ സംഗമം
വനവല്ലിക്കൂടിൽ കണ്ണിൽ കൊതിയോടേ
അതു മുല്ലപ്പൂവായ് നീളേ നീളേ വിരിഞ്ഞൂ
ഈ വാക്കുകൾ തേൻ തുള്ളികൾ
നീല തിങ്കൾ ബിംബം തൂകുമമൃതായ്
ഇന്ദ്ര നീല രാഗ ചെപ്പുകളിൽ നിറഞ്ഞു
യദുകുല കാംബോജി ഹാ..
മുരളിയിലൂതാം ഞാൻ ആ..
യമുനയിലോളം പോൽ ഹാ
സിരകളിലാടാം ഞാൻ ആ
സുരഭില രാഗം താനം നീയും ഞാനും പാടും നേരം
സ്വർഗ്ഗീയം സ്വയം വരമധുമയാ മൃദുല ഹൃദയാ കഥകളറിയാം
(യയയാ..)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
YAYAYAA YADAVAA

Additional Info

അനുബന്ധവർത്തമാനം