ദേവപാദം തേടിടും

ദേവപാദം തേടിടും സാലഭഞ്ജിക ഞാന്‍
ഏകതാരയിലൂറിടും മോഹനൊമ്പരം ഞാന്‍
കനവില്‍ ഞാന്‍ കണ്ടതോ നിനവിലെ മുഖസൗഭഗം
പധമപ ഗമരിഗ സ്വരലയം നൈവേദ്യം
ദേവപാദം തേടിടും സാലഭഞ്ജിക ഞാന്‍

പോയകാല സ്മൃതികള്‍തന്‍ തണലായ്
നീ വന്നു അമൃതം തന്നു
പുഴയുമാമ്പലും നീരാട്ടുകല്പടവും
പഴയ കോവിലും അരയാലുമാല്‍ത്തറയും
ഓര്‍ക്കുന്നു ഞാന്‍ ഒഴുകുന്നു ഞാന്‍ 
പ്രിയനേ...
ദേവപാദം തേടിടും സാലഭഞ്ജിക ഞാന്‍
സാലഭഞ്ജിക ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Devapaadam thedidum

Additional Info

Year: 
1996

അനുബന്ധവർത്തമാനം