ശാരികേ നിന്നെ കാണാൻ

ശാരികേ നിന്നെ കാണാന്‍ 
താരകം താഴേ വന്നൂ
ആശംസയേകാനെന്റെ 
സ്നേഹവും പോന്നു
കണ്ണിനും കണ്ണല്ലേ നീ 
കത്തും വിളക്കല്ലേ നീ
സൗഹൃദം പൂക്കും പോലെ 
എന്നിൽ സുഗന്ധം
(ശാരികേ...)

മഴവില്ലു പോലെ ഏഴു നിറമെഴും
നിമിഷങ്ങൾ ഉതിർക്കുന്ന ചിരിയിലും
അണിയുന്നു നമ്മൾ ലോലമഴയിതിൽ
അഴകിതൾ പൊഴിയുന്നൊരിരവിലും
തരുന്നു ഞാനെൻ പൂക്കൾ
കിനാവിൻ സമ്മാനങ്ങൾ
ഒളിക്കും പൂത്താലങ്ങൾ
അണയ്ക്കും പൊൻനാളങ്ങൾ
ഇടനെഞ്ചിൽ തുടികൊട്ടിയുണരുന്നൂ
ഒരു മണിക്കുയിലിന്റെ സംഗീതം
ഒരുമെയ്യിൽ ഇരുമെയ്യിൽ പടരുന്നൂ
കരളിൽ നിന്നുതിരുന്നൊരുന്മാദം
(ശാരികേ...)

കുളിരുള്ള തെന്നൽ വാർമുടി ചീകി
വസന്തത്തിൻ കതിരൊളി അണിയിക്കും
ശലഭങ്ങൾ പാറി നിൻ വഴിയിൽ നീളെ
മണമുള്ള മലരൊക്കെ വിരിയിക്കും
ഉദിക്കും നക്ഷത്രത്തിൽ 
വിളങ്ങും സൗഭാഗ്യങ്ങൾ
തുടിക്കും തിങ്കൾക്കീറിൽ 
തിളങ്ങും സങ്കല്പങ്ങൾ
ഇനി നിന്റെ ഉയിരിന്റെ പൂങ്കാവിൽ
ഇളവെയിൽ കുരുവികൾ പാടേണം
ഇവിടുന്നു നുണയുന്ന മധുരങ്ങൾ
ഓർമ്മയിൽ നുര കുത്തി പടരേണം
(ശാരികേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sarike ninne kanan

Additional Info

Year: 
2000

അനുബന്ധവർത്തമാനം