ധും ധും ധും ധും ദൂരെയേതോ
ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങി ഉത്സവം നിലാവിൻ ഉത്സവം
ഗന്ധർവന്മാർ ദൂതയക്കും ദേവഹംസങ്ങൾ
കുടഞ്ഞൂ കുങ്കുമം കുളിർ പൂ ചന്ദനം (ധും ധും ധും..)
മേലേ മേലേ മഴമേഘപ്പാളിയൊരു
മിന്നലോടെയുണരും
ദേവദാരുവന ദേവതക്കു മണി
മോതിരങ്ങൾ പണിയും
തണ്ടുലഞ്ഞ കൈത്താരിൽ ചന്ദ്രകാന്തവളയേകും
മഞ്ജുരാഗവീണയിൽ അഞ്ജനങ്ങളെഴുതിക്കും
പൂപുലരിയിൽ മഞ്ഞുമഴ മുത്തു മണിയണിയിക്കും
മെല്ലെ മെല്ലെ നിന്നെ മുടിപ്പൂ ചാർത്തിടും തലോടാൻ പോന്നിടും (ധും ധും ധും..)
സാന്ധ്യ കന്യ ജലകേളിയാടി വര
സാഗരങ്ങൾ തിരയും
സൂര്യനാളമൊരു ശംഖുമാല മണി
മാറിലിന്നുമണിയും
കാട്ടിലേതു കാർകുയിലിൻ പാട്ടുമൂളും മൊഴി കേട്ടു
കാളിദാസ കവിതേ നിൻ കാൽച്ചിലമ്പിൻ ഒലി കേട്ടു
നിൻ പ്രിയസഖി ശകുന്തള വളർത്തുന്ന വനമുല്ല
മെല്ലെ മെല്ലെ നിന്നെ മണിപ്പൂ ചാർത്തിടും ഒരുക്കാൻ പോന്നിടും (ധും ധും ധും..)
സാന്ദ്രമായ ഹിമശൈലസാനുവിലെ
ഇന്ദുചൂഢനടനം
പുണ്യമായ ജപമന്ത്രമോടെ
ജലഗംഗയാടും നടനം
കാറ്റിലാടുമിതളോടെ കൂവളങ്ങൾ കുട നീർത്തി
മംഗളങ്ങളരുളാനായ് കിന്നരന്റെ വരവായ്
വിണ്മലരുകൾ പൊഴിയുമീ സരസ്സിലെ അരയന്നം
മെല്ലെ മെല്ലെ പാടീ വസന്തം പോകയായ് ഹൃദന്തം മൂകമായ് (ധും ധും ധും..)
---------------------------------------------------------------------------------------------