മഴപെയ്തു തോർന്ന നിലാവിൽ

മഴപെയ്തു തോര്‍ന്ന നിലാവില്‍
മനസ്സിലെ മന്ത്രവീണകൾ പാടി
മിഴി മെല്ലെ വിടരും നേരം
എന്നിലെ മോഹമൈനകൾ പാറി..

മഴപെയ്തു തോര്‍ന്ന നിലാവില്‍
മനസ്സിലെ മന്ത്രവീണകൾ പാടി
മിഴി മെല്ലെ വിടരും നേരം
എന്നിലെ മോഹമൈനകൾ പാറി
നിനക്കെന്തു നൽകേണം ഞാൻ 
നീലാമ്പൽ പൂവേ
നിറം പൂണ്ട സ്വപ്നങ്ങൾ താ
മായാവിക്കാറ്റേ
പോരൂ പോരൂ പെണ്ണാളേ

മഴ പെയ്തു തോര്‍ന്ന നിലാവില്‍
മനസ്സിലെ മന്ത്രവീണകൾ പാടി
മിഴി മെല്ലെ വിടരും നേരം
എന്നിലെ മോഹമൈനകൾ പാറി
നിനക്കെന്തു നൽകേണം ഞാൻ
നീലാമ്പൽ പൂവേ
നിറം പൂണ്ട സ്വപ്നങ്ങൾ താ
മായാവിക്കാറ്റേ
പോരൂ പോരൂ എൻ ചാരേ

ആഷാഢമേഘം മുടി മാടി-
യൊതുക്കുമ്പോൾ
ആമോദമേകാം കുളിരഞ്ജനമിഴിയാളേ
ആ അരികത്തു വാ ചിരിമുത്തു താ ആദ്യാനുരാഗപ്പൂവേ
മണിമുത്തമെൻ കവിളത്തു താ
കാലൊച്ച കാത്തീടുന്നേ
ഉമ്മറത്തെ വിളക്കായെന്നും 
ഉണ്മയേകി വിളങ്ങേണം
ഉണ്ണികൾക്കു വെളിച്ചം നൽകി 
പൊന്നുപോലെ വളർത്തേണം
ഹരിനാമം ചൊല്ലുമ്പോൾ 
കൈകൾ കൂപ്പേണം
മഴപെയ്തു തോര്‍ന്ന നിലാവില്‍
മനസ്സിലെ മന്ത്രവീണകൾ പാടി
മിഴി മെല്ലെ വിടരും നേരം
എന്നിലെ മോഹമൈനകൾ പാറി

സീമന്തതീരം ശുഭകുങ്കുമ-
മണിയുമ്പോൾ
കാരുണ്യസൂര്യൻ കരലാളനമേകേണം
ആ തിരുവാതിര പൂ ചൂടി വാ 
തിരിനീട്ടും അഴകേ ഇന്നും
തളിരൂഞ്ഞാലിൽ ചാഞ്ചാടുവാൻ 
ഒരു മാത്ര വരുമോ വീണ്ടും
നാലുകെട്ടിനകത്തായെന്നും 
നന്മയേകി വസിക്കേണം
നല്ല നാളു വരാനായെന്നും 
നോമ്പു നോറ്റു തുടങ്ങേണം
മധുമയമീ നിമിഷത്തിൽ 
ഒന്നായ് ചേരേണം

മഴപെയ്തു തോര്‍ന്ന നിലാവില്‍
മനസ്സിലെ മന്ത്രവീണകൾ പാടി
നിനക്കെന്തു നൽകേണം ഞാൻ 
നീലാമ്പൽ പൂവേ
പോരൂ പോരൂ പെണ്ണാളേ..
മഴപെയ്തു തോര്‍ന്ന നിലാവില്‍
മനസ്സിലെ മന്ത്രവീണകൾ പാടി
മിഴി മെല്ലെ വിടരും നേരം
എന്നിലെ മോഹമൈനകൾ പാറി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazha peithu thornna

Additional Info

Year: 
2000

അനുബന്ധവർത്തമാനം