അന്തിനിലാ മാനത്ത്

അന്തിനിലാ മാനത്ത്‌ 
ആരോ പാകി രത്നങ്ങൾ 
ഇരുളലിയും മാറത്ത് 
താനേ പൂത്ത സ്വപ്നങ്ങൾ 
കരയാനോ ചിരി തൂകി 
പിരിയാനോ പ്രിയമായീ
അറിയില്ലേ കഥയെല്ലാം 
പറയാൻ പോരൂ രാപ്പാടീ
പോരൂ രാപ്പാടീ 
(അന്തിനിലാ...)

ഓരടിക്കുന്നിന്മേലേ 
ഓർമ്മകൾ പൂക്കുംപോലെ
താരകപ്പൊന്തക്കാടും മലർചൂടും
ഒരു രാവിൽ താരങ്ങൾ 
പുലരുമ്പോൾ മായുമ്പോൾ
പതിവായിപൂന്തിങ്കൾ 
പകലാകുമ്പോൾ തിരിതാഴ്ത്തും 
അന്തിനിലാ മാനത്ത്‌ 
ആരോ പാകി രത്നങ്ങൾ 
ഇരുളലിയും മാറത്ത് 
താനേ പൂത്ത സ്വപ്നങ്ങൾ 

താഴ്വരക്കാട്ടിന്നുള്ളിൽ 
തീരാവിഷാദം പോലെ
മഞ്ഞിന്റെ കുന്തിരിക്കം 
പുകയുമ്പോൾ 
നിറമെല്ലാം മാറുമ്പോൾ 
ചിരിയെല്ലാം മാഞ്ഞുപോകും
നിഴലാട്ടം കഴിയുമ്പോൾ 
അണിയാദീപം നീട്ടും
(അന്തിനിലാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anthinila maanath