രാപ്പാടിപ്പക്ഷീ ഇതിലേ
രാപ്പടിപ്പക്ഷീ ഇതിലെ പറന്നുവാ
താരാട്ടിൻ ഈണം കാതിൽ പകർന്നുതാ
അനുരാഗപ്പുഴതൻ തീരേ അവളേയും
തേടി തേടി
ആ..രാപ്പടിപ്പക്ഷീ ഇതിലെ പറന്നു വാ
താരാട്ടിൻ ഈണം കാതിൽ പകർന്നുതാ
അനുരാഗപ്പുഴതൻതീരേ അവനേയും
തേടി തേടി
ആ...
ഓമനത്തിങ്കൾ പൂക്കുന്ന നേരം
ഓടക്കുഴൽ നിസ്വനം
ആ..നീയില്ലയെങ്കിൽ എന്തിനീ ജന്മം
തരുകില്ലയോ സാന്ത്വനം
മാനസനാഥാ കാർമുകിൽ വർണ്ണാ
മഞ്ജുളയെ നീ മറന്നോ
കാളിന്ദിതീരെ നിൻ മുഖബിംബം
കാതരേ ഞാൻ തിരഞ്ഞൂ
രാപ്പടിപ്പക്ഷീ ഇതിലേ പറന്നുവാ
താരാട്ടിൻ ഈണം കാതിൽ പകർന്നുതാ
പഞ്ചമിച്ചന്ദ്രൻ അരികത്തു വന്നെൻ
പരിഭവങ്ങൾ ചൊല്ലിയോ
ആ...രോഹിണി നാളിൽ
മോതിരം മാറാൻ
രാത്രിക്കു നീ മറന്നോ
മാളികമേലേ ജാലകശീല
മാറ്റിടുമ്പോൾ കൊതിച്ചു
ശാരദപൗർണ്ണമി രാവു തീരും വരെ
ശയ്യയിൽ ഞാൻ നിനച്ചൂ
രാപ്പടിപ്പക്ഷീ ഇതിലെ പറന്നുവാ
താരാട്ടിൻ ഈണം കാതിൽ പകർന്നുതാ
അനുരാഗപ്പുഴതൻ തീരേ അവളേയും
തേടി തേടി
ആ..രാപ്പടിപ്പക്ഷീ ഇതിലെ പറന്നു വാ
താരാട്ടിൻ ഈണം കാതിൽ പകർന്നുതാ
അനുരാഗപ്പുഴതൻതീരേ അവനേയും
തേടി തേടി