പാലപ്പൂവിൻ ലോലാക്കുണ്ടേ
പാലപ്പൂവിന്‍ ലോലാക്കുണ്ടേ
ഉണ്ടേ
അമ്പിളിപ്പൊന്നിൻ കാൽത്തളയുണ്ടേ
ഉണ്ടേ..
വെള്ളിക്കിണ്ണം തുള്ളാറുണ്ടേ
ഉണ്ടേ
ആലിലകിങ്ങിണി കെട്ടാറുണ്ടേ
ഉണ്ടേ
കണ്ണിൽ കാണാ കാർമഷിയുണ്ടേ
ഉണ്ടേ..
മുത്തോട് മുത്തണി താലിയുമുണ്ടേ
ഉണ്ടേ..
നിനക്കെന്നോടിഷ്ടം കൂടുന്നുണ്ടോ
ഇല്ലില്ലീല്ലില്ലില്ലേയില്ലാ
പാലപ്പൂവിന്‍ ലോലാക്കുണ്ടേ
ഉണ്ടേ
അമ്പിളിപ്പൊന്നിൻ കാൽത്തളയുണ്ടേ
ഉണ്ടേ..
താളിലക്കുമ്പിളിൽ മഞ്ഞിളംതുള്ളിയിൽ
ആലോല ലോലാക്ക് തുള്ളി-
ക്കുണുങ്ങുമ്പോൾ
കാൽത്തളമേളത്തിൽ ഇക്കിളി പൂക്കുമ്പോൾ
കൊഞ്ചിയതെന്തേ നീ
താളിലക്കുമ്പിളിൽ മഞ്ഞിളംതുള്ളിയിൽ
ആലോല ലോലാക്ക് തുള്ളി-
ക്കുണുങ്ങുമ്പോൾ
കാൽത്തളമേളത്തിൽ ഇക്കിളി പൂക്കുമ്പോൾ
കൊഞ്ചിയില്ലല്ലോ ഞാൻ
കാതോടു കാതോരം ആമഴ ഈമഴ
പാടി
കണ്ണോടു കണ്ണോരം ആമരം ഈമരം
പൂത്തു
ആ മലയീമല തെന്മല മേലെ-
യൊരായിരം കാന്താരി പൂത്തു
പാലപ്പൂവിന്‍ ലോലാക്കുണ്ടേ
ഉണ്ടേ
അമ്പിളിപ്പൊന്നിൻ കാൽത്തളയുണ്ടേ
ഉണ്ടേ..
ആരുമല്ലെങ്കിലും ഒന്നുമില്ലെങ്കിലും എന്നിലെയെന്നിലെ കന്നിക്കിനാവിന്റെ
തീരത്തിറങ്ങിയ സ്നേഹനിലാവിന്റെ
രാജകുമാരിയല്ലേ..
ആരുമല്ലെങ്കിലും ഒന്നുമില്ലെങ്കിലും എന്നിലെയെന്നിലെ കന്നിക്കിനാവിന്റെ
തീരത്തിറങ്ങിയ സ്നേഹനിലാവിന്റെ
രാജകുമാരനല്ലേ
നീയൊന്നു തൊട്ടപ്പോൾ മാനസക്കിണ്ണം
തൂവി
മെല്ലെപ്പുണർന്നപ്പോൾ പൂവാംകുരു-
ന്നിലയായ് ഞാൻ
ലക്ഷണമോതി കാക്കാത്തിക്കിളി കന്നിമലർക്കണിക്കൂട്ടിൽ
പാലപ്പൂവിന്‍ ലോലാക്കുണ്ടേ
ഉണ്ടേ
അമ്പിളിപ്പൊന്നിൻ കാൽത്തളയുണ്ടേ
ഉണ്ടേ..
വെള്ളിക്കിണ്ണം തുള്ളാറുണ്ടേ
ഉണ്ടേ
ആലിലകിങ്ങിണി കെട്ടാറുണ്ടേ
ഉണ്ടേ
കണ്ണിൽ കാണാ കാർമഷിയുണ്ടേ
ഉണ്ടേ..
മുത്തോട് മുത്തണി താലിയുമുണ്ടേ
ഉണ്ടേ..
നിനക്കെന്നോടിഷ്ടം കൂടുന്നുണ്ടേ