സാറേ ഞങ്ങളിങ്ങനാ

Primary tabs

സാറേ.. ഞങ്ങളിങ്ങനാ..
ഉള്ളിലങ്ങനെ ഞങ്ങളെ പ്രാകാതെ
പൊന്നു സാറേ...
പെട്ടുപോയതാ... കട്ടിയുള്ളൊരാ പുസ്തകം കാട്ടാതെ
വീറോടെ നേടാൻ ആ.. കച്ചകെട്ടി മച്ചകത്തു വന്നേ..
ഞങ്ങൾ വീഴാതെ വാഴാൻ..
മെയ്‌ മറന്നൊന്നുചേർന്നങ്ങ് പായും ഞങ്ങൾ

രാമ രാമ രാമ രാമ രാമ രാമ പാഹിമാം..
രാവണന്റെ കാൽച്ചുവട്ടിൽ നിന്ന് പാഹിമാം
വ്യാളിപോലെ വാ പിളർന്ന മാരണങ്ങൾ
ആവിപോലെ മായുമിന്നു നീ  കനിഞ്ഞാൽ
രാമ രാമ രാമ രാമ രാമ രാമ പാഹിമാം..
രാവണന്റെ കാൽച്ചുവട്ടിൽ നിന്ന് പാഹിമാം
കാലമാടനിന്നു കാലുമാറി വന്നാൽ...
കാവലായി നിന്നു നീ... കനിഞ്ഞിടേണം

ചീറി പാറി വന്ന വണ്ടി ഞങ്ങളാ...
ബെല്ലുമില്ല... ബ്രേക്കുമില്ല...
എല്ലൊടിഞ്ഞാൽ... ഒന്നുമില്ല
കേറി തുള്ളി വന്ന കോമരങ്ങളാ
കണ്ണിലെ കലിപ്പ് കണ്ടു
ഉള്ളിലെ തിളപ്പ് കണ്ട്..
അടിക്കും പിടിക്കും... നടുക്കേ കെടപ്പാ
പഠിപ്പോ വെടക്കാ കുടുക്കം തലക്കാ
പാസായാൽ... ആർക്കാ
പോക്കായാൽ... ആർക്കാ...
കാട്ടാളന്മാരാ..ഞങ്ങളെ
നിങ്ങളെ ഒന്ന് കാക്കാൻ.. ആരാ...

രാമ രാമ രാമ രാമ രാമ രാമ പാഹിമാം..
രാവണന്റെ കാൽച്ചുവട്ടിൽ നിന്ന് പാഹിമാം
വ്യാളിപോലെ വാ പിളർന്ന മാരണങ്ങൾ...
ആവിപോലെ മായുമിന്നു നീ... കനിഞ്ഞാൽ
സാറേ...
വീറോടെ നേടാൻ ആ.. കച്ചകെട്ടി
മച്ചകത്തു വന്നേ.. ഞങ്ങൾ
വീഴാതെ വാഴാൻ മെയ്‌മറന്ന്
ഒന്നുചേർന്നങ്ങ് ചായും ഞങ്ങൾ…

രാമ രാമ രാമ രാമ രാമ രാമ പാഹിമാം..
രാവണന്റെ കാൽച്ചുവട്ടിൽ നിന്ന് പാഹിമാം
വ്യാളിപോലെ വാപിളർന്ന മാരണങ്ങൾ
ആവിപോലെ മായുമിന്നു നീ... കനിഞ്ഞാൽ
രാമ രാമ രാമ രാമ രാമ രാമ പാഹിമാം..
രാവണന്റെ കാൽച്ചുവട്ടിൽ നിന്ന് പാഹിമാം
കാലമാടനിന്നു കാലുമാറിവന്നാൽ
കാവലായിനിന്നു നീ കനിഞ്ഞിടേണം  

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sare njangalingana