ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ

 

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
പേട്ട തുള്ളി പാട്ടു പാടി കാട്ടിലൂടെ നടക്കുമ്പോൾ
കേട്ടതൊരു ഞാണൊച്ചയല്ലയോ ആരോ
വേട്ടയാടും കാലൊച്ചയല്ലയോ
കാട്ടിൽ വാഴുന്നു അയ്യൻ വേട്ടയാടുന്നു
കാടിളക്കുന്നു പാപച്ചോടിളക്കുന്നു]
(ശരണമയ്യപ്പാ...)

അഴുത മുങ്ങി കല്ലെടുത്തു കല്ലിടാംകുന്നിലിട്ട്
മിഴി നിറഞ്ഞു നമ്മൾ കണ്ടതല്ലയോ ആരോ
വഴിയിൽ നമ്മെ കാത്തു നിൽക്കയല്ലയോ
അയ്യനയ്യപ്പൻ ദേവൻ ഭക്തരക്ഷകൻ
കാത്തു നിൽക്കുന്നു പൊന്നിൽ പൂത്തു നിൽക്കുന്നു
അച്ചൻ കോവിലീശനേ ശരണമയ്യപ്പാ
അഭയമരുളുമയ്യനേ ശരണമയ്യപ്പാ
ആരിയങ്കാവിനീശനേ ശരണമയ്യപ്പാ
ആത്മരക്ഷ തരുവോനേ ശരണമയ്യപ്പാ
ഇരുമുടിപ്രിയ ദൈവമേ ശരണമയ്യപ്പാ
ഇരുൾ നീക്കും ദൈവമേ ശരണമയ്യപ്പാ
ഉടുമ്പാറയിലയ്യനേ ശരണമയ്യപ്പാ
ഊരു കാക്കും നാഥനേ ശരണമയ്യപ്പാ

എരുമേലി നായകനേ ശരണമയ്യപ്പാ
ഏഴകൾക്കു തോഴനേ ശരണമയ്യപ്പാ
ഐമുഖൻ നന്ദനനേ ശരണമയ്യപ്പാ
ഐശ്വര്യദായകനേ ശരണമയ്യപ്പാ
ഒലിമയമാം മൂർത്തിയേ ശരണമയ്യപ്പാ
ഓംകാര കീർത്തിയേ ശരണമയ്യപ്പാ
കുളത്തൂപ്പുഴബാലനേ ശരണമയ്യപ്പാ
കുട്ടികൾക്ക് ദൈവമേ ശരണമയ്യപ്പാ

ചന്ദ്രസൂര്യകാന്തിയേ ശരണമയ്യപ്പാ
ചഞ്ചലങ്ങളൊഴിപ്പവനേ ശരണമയ്യപ്പാ
തങ്കമേനി കൊണ്ടു വന്നവനേ ശരണമയ്യപ്പാ
തൊഴിനെല്ലാമധിപനേ ശരണമയ്യപ്പാ
നദിക്കരയിൽ നടപ്പവനേ ശരണമയ്യപ്പാ
നന്മകൾ ചെയ്യുന്നവനേ ശരണമയ്യപ്പാ
പൊന്നമ്പലവാസനേ ശരണമയ്യപ്പാ
പൊരുളെല്ലാം തരുവോനേ ശരണമയ്യപ്പാ

മഹിഷീമദമർദ്ദനാ ശരണമയ്യപ്പാ
മനുഷ്യദുഃഖഹാരകാ ശരണമയ്യപ്പാ
വില്ലാളിവീരനേ ശരണമയ്യപ്പാ
വിദ്യയ്ക്ക് നാഥനേ ശരണമയ്യപ്പാ
വീരമണികണ്ഠനേ ശരണമയ്യപ്പാ
വീട്ടീന്ന് ദൈവമേ ശരണമയ്യപ്പാ
സത്യതത്ത്വവേദമേ ശരണമയ്യപ്പാ
സുഖമൃതദായകമേ ശരണമയ്യപ്പാ

ശ്രീമണികണ്ഠാ ശബരിഗിരീശാ
അയ്യപ്പാ അയ്യപ്പാ അയ്യപ്പാ

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Saranamayyappaa Swami Saranamayyappaa

അനുബന്ധവർത്തമാനം