നീലവർണ്ണം എഴുതും

 

നീലവർണ്ണം എഴുതും മിഴിയിൽ കാന്തഭാവം
കോലകളഭമണിഞ്ഞ നെറ്റിയിൽ ദേവയോഗം
മന്ദഹാസമുണർന്ന വദനം വേദവേദ്യം മണി
കണ്ഠ ഹൃദയമുദാര ശാന്തി വിഹാര കേന്ദ്രം
(നീലവർണ്ണം...)

എന്മനസ്സിൽ വിലക്കു വെയ്ക്കും ഭൂതനാഥാ
എന്റെ മിഴിയിൽ തിരി തെളിക്കും ദേവദേവാ
നിന്റെ ചിത്രം തൊഴുതു പാടാം ഭക്തിഗീതം ഞാൻ
നിന്റെ ചേവടിയിങ്കലൊരു പുഷ്പഹാരം
(നീലവർണ്ണം....)

കനകദീപം കാട്ടിലും മമ വീട്ടിലും നീ
കലിമലം കളയുന്നൊരൗഷധ നാഥനും നീ
ഇന്ദ്രചന്ദ്ര ദിവാകരാർച്ചിത പുണ്യവും സ്വാമി
സന്തതം വിടരേണമെന്നുടെയന്തരംഗം
(നീലവർണ്ണം....)

അർച്ചനയ്ക്കൊരു മന്ത്രമല്ലോ നിന്റെ നാമം
അശരണർക്കൊരു ശരണമല്ലോ നിന്റെ പാദം
അഭയമുദ്രയിലെന്റെ  ജന്മം സഫലമാക്കൂ സ്വാമി
വിഗതഭയമെൻ വീഥിയിൽ നീ കൈ പിടിക്കൂ
(നീലവർണ്ണം....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelavarnam Ezhuthum

അനുബന്ധവർത്തമാനം