രിംജിം രിംജിം പാടി

ആ...
രിംജിം രിംജിം പാടി
രാഗപരാഗം തേടി
മനമേതോ വണ്ടായി
ജിംജിം വാനമ്പാടി
മഞ്ജീരധ്വനി തേടി
വരവായ് തേരൊലിയായ്
പൊൻകിനാവൊലി
തനനനനന
കാൽച്ചിലമ്പൊലി
തനനനനന
പൊൻകിനാവൊലി കാൽച്ചിലമ്പൊലി
സ്നേഹം പൂക്കും താഴ്വാരത്തിൽ
രോമാഞ്ചം
താളം തുള്ളും വാത്സല്യത്തിൻ
സീൽക്കാരം

രിംജിം രിംജിം പാടി
രാഗപരാഗം തേടി
മനമേതോ വണ്ടായി
താരം പാടും ചിലുചിലെ
മാമാമാമാ മാമാമിയാ
മിയാമിയാ
ഈണം മൂളും ചിലുചിലെ
മാമാമാമാ മാമാമിയാ
മിയാമിയാ

ഏയ് ആകാശപ്പൂങ്കാവിന്നുള്ളിൽ
ആരും ചൂടാപ്പൂവിന്നുള്ളിൽ
ആദ്യരാഗനീലമേഘം
മേഘത്തൂവൽ ചിറകേറി 
കുളിരോടു കുളിർ കോരി
മുങ്ങിത്തോർത്തും ദിവ്യപ്രേമം
താഴ്വരകൾ പൊങ്ങിപ്പൊങ്ങി 
മേലെ ആവേശമായ്
മേലെ ആവേശമായ്
ചാമരങ്ങൾ വീശി തെന്നൽ 
നീളെ ആഘോഷമായ്
നീളെ ആഘോഷമായ്
തുമ്പി തുള്ളും വാനം 
ചൊരിയുന്നിതാ പൂവാനം
തുമ്പി തുള്ളും വാനം 
ചൊരിയുന്നിതാ പൂവാനം
ചുറ്റിലും പൊൻവിതാനം
ഹൊയ് രിംജിം രിംജിം പാടി
രാഗപരാഗം തേടി
മനമേതോ വണ്ടായി
ജിംജിം വാനമ്പാടി
മഞ്ജീരധ്വനി തേടി
വരവായ് തേരൊലിയായ്

ആഴക്കാണാക്കടലിന്നുള്ളിൽ
ആരും കാണാച്ചിപ്പിക്കുള്ളിൽ
അതിശയപുഷ്യരാഗം
പുഷ്യരാഗക്കല്ലുമാല അണിഞ്ഞെത്തും
സുന്ദരിയ്ക്ക്
സപ്തവർണ്ണ സ്വപ്നമഞ്ചം
മണ്ണിനുമീ വിണ്ണിനും ഉന്മാദം
ഈ മൂർച്ഛയിൽ
സങ്കല്പത്തിൻ തേരിൽ പാറിപ്പൊങ്ങും
തുഷാരമായ്
പക്ഷികളെപ്പോലെ ദിക്കുതേടി പോകാം
ചുറ്റിലും ശുക്രതാരം

രിംജിം രിംജിം പാടി
രാഗപരാഗം തേടി
മനമേതോ വണ്ടായി
ജിംജിം വാനമ്പാടി
മഞ്ജീരധ്വനി തേടി
വരവായ് തേരൊലിയായ്
പൊൻകിനാവൊലി
തനനനനന
കാൽച്ചിലമ്പൊലി
തനനനനന
പൊൻകിനാവൊലി കാൽച്ചിലമ്പൊലി
സ്നേഹം പൂക്കും താഴ്വാരത്തിൽ
രോമാഞ്ചം
താളം തുള്ളും വാത്സല്യത്തിൻ
സീൽക്കാരം
രിംജിം രിംജിം പാടി
രാഗപരാഗം തേടി
മനമേതോ വണ്ടായി
താരം പാടും ചിലുചിലെ
മാമാമാമാ മാമാമിയാ
മിയാമിയാ
ഈണം മൂളും ചിലുചിലെ
മാമാമാമാ മാമാമിയാ
മിയാമിയാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rimjhim rimjhim paadi

Additional Info

Year: 
1998