റാണീ ലളിതപ്രിയ നാദം
ആ....
റാണീ ലളിതപ്രിയ നാദം
മൃദുവാണീ അമൃതലയഗാനം
കനവെല്ലാം മനസ്സില്‍
ശ്രുതി ചേര്‍ക്കുന്ന വേള
നിനവെല്ലാം ഒന്നായ്
ഇഴകോര്‍ക്കുന്ന വേള
അതിലോലം മധുമാസം...
ഇതിലേ വാ വാ
റാണീ ലളിതപ്രിയ നാദം
മൃദുവാണീ അമൃതലയഗാനം
ആ....
ശ്രീവാണിദേവീ നീ മൊഴിയൂ
കൃപയാലെ പല കാലം
മൃദുഗീതങ്ങളില്‍
ശിവഗൗരിമാതിന്‍ ലാസ്യമുഖം
പാദങ്ങള്‍ നടമാടും
ജതിമേഘങ്ങളിൽ
ആ നടനം ദേവീ പദചലനം
പാ സാനിപമ ഗാമരീ
പാ സാനിപമ ഗാമരീ
നിസരിസ നിപമപ ഗാമധാ
നിസരിസ നിപമപ ഗാമധാ
നിസരി നീപ
നിസരി നീപ
പമപ രീ രീ
പമപ രീ രീ
രിസരി ഗാ ഗാ പ ഗമ ഗാമരീ സ
നിരിസ നീപ
മനിപ മാപ ഗാമ ധനി സനിപ
ആ നടനം ദേവീ പദചലനം
ഈ ഭവനം ശ്രീ വാഴുന്ന കോവില്‍
ചിരകാലം സൗഭാഗ്യം
അരുളീടുന്നു നീ
റാണീ ലളിതപ്രിയ നാദം
ഹൃദയങ്ങള്‍ ചേരും ഈ നിമിഷം
ലയഗാനം ശുഭഗീതം
ഒരു സങ്കീര്‍ത്തനം
രാഗങ്ങള്‍ തേടും ഭാവലയം
മനമാകെ കുളിരേകും
ഋതുസമ്മോഹനം
ഈ ഭവനം....
ആ....
ഈ ഭവനം ദേവീ വരദാനം
ശ്രീയരുളും പരമാനന്ദ സുകൃതം
പാ സാനിപമ ഗാമരീ
പാ സാനിപമ ഗാമരീ
നിസരിസ നിപമപ ഗാമധാ
നിസരിസ നിപമപ ഗാമധാ
നിസരി നീപ
നിസരി നീപ
പമപ രീ രീ
പമപ രീ രീ
രിസരി ഗാ ഗാ പ ഗമ ഗാമരീ സ
നിരിസ നീപ
മനിപ മാപ ഗാമ ധനി സനിപ
ഈ ഭവനം ദേവീ വരദാനം
ശ്രീയരുളും പരമാനന്ദ സുകൃതം
സുരലോക സൗഭാഗ്യം അരുളീടുന്നു നീ
റാണീ ലളിതപ്രിയ നാദം
മൃദുവാണീ അമൃതലയഗാനം
കനവെല്ലാം മനസ്സില്‍
ശ്രുതി ചേര്‍ക്കുന്ന വേള
നിനവെല്ലാം ഒന്നായ്
ഇഴകോര്‍ക്കുന്ന വേള
അതിലോലം മധുമാസം...
ഇതിലേ വാ വാ
റാണീ ലളിതപ്രിയ നാദം
മൃദുവാണീ അമൃതലയഗാനം