മോഹിനി എനിക്കായ്

മോഹിനീ എനിക്കായ് ജനിച്ചു 
ഓ ശില്പസുന്ദരീ...ആ...
ഓ പ്രിയേ നിനക്കായ് തുടിച്ചു 
ഓ മൗനമഞ്ജരീ...ആ...
എന്നിൽ ഭാവം നീയായ് 
നിന്നില്‍ ജീവന്‍ ഞാനായ് 
കനവില്‍ ദിനവും കാണും കലരും 
ജന്മം വരവായ് യുഗമോ ക്ഷണമായ്..ഓ...
ഓ...ഓഹോ...

ആ ഹാഹാ...ആ ഹാഹാ....
ആ ഹാഹാ....
പ്രിയതമേ...പ്രിയതമേ...ഇത് നിജമോ
ജഗമിതില്‍ പുതിയതീ അനുഭവമോ
നിന്നെ ജപിച്ചൂ നിന്നില്‍ ലയിച്ചൂ
നാഥാ ജ്വലിച്ചൂ നിന്നെ വരിച്ചൂ
പ്രേമം ഓ പ്രേമം...
പ്രേമം ഓ പ്രേമം...
തപസ്സിനാല്‍ നേടിടായീ ലയനം 
മനുഷ്യനായ് മാറ്റുമീ ഇളംപ്രേമം

ചാരുലാസ്യമോഹിനീ.. 
പെൺകൊടീ ആരു നീ
ദാരുശില്പപുണ്യമോ ശിലയോ കലയോ
സ്മരണകള്‍ ജലരേഖകളായ് നിഴലിൻ
യവനികച്ചുരുളില്‍ മറഞ്ഞൂ അധിപന്‍ 
പാപം പേറും യാമം 
ശാപം വിങ്ങും ജന്മം

ശിലയായ വരവര്‍ണ്ണനെന്നില്‍ 
കുളിർ‌കോരി വീശുന്നു പ്രേമം
വിരഹാര്‍ദ്ര വിവശന്നു തല്പം
മടിയില്‍ ഒരുക്കുന്നു പ്രേമം 
ആ പ്രേമമീ നിന്നിലില്ലേ
നിന്‍ ദൃഷ്ടിയില്‍ പ്രേമമെന്തെന്‍ പ്രഭോ..

എന്നാത്മാവിന്‍ സാഫല്യമിതാ 
എന്‍ സ്വപ്നത്തിന്‍ സായൂജ്യമിതാ
എല്ലാം ഈ ഞാൻ ആദിയും അന്തവും 
അറിവിന്‍ പൊരുളും ഞാൻ
അറിവിന്‍ അറിവും പൊരുളിന്‍ പൊരുളും 
നരനീ ഞാനല്ലോ
നിന്‍ നിഴലാകും വിധിയെ മറന്ന്
പാപച്ചുഴിയില്‍ മുങ്ങിപ്പോകും 
വ്യാമോഹം നീ മോഹാന്ധത നീ 
I warn you

ആശയും ശ്വാസവും നീയേ
ഓ സ്നേഹകാവ്യമേ..
അഖിലവും അഭയമേ നീയേ
ഓ ദിവ്യരൂപമേ..
നീയേ സത്യം നിത്യം
നീയേ ദേഹം ദൈവം
തനുവും മനുവും
സ്വരവും ലയവും 
ഇഹവും പരവും  
ഒരുപോലൊരുപോലെ
ഓ...ഓഹോ..

ജനനമോ മരണമോ കാണാം 
ഈ പ്രേമം ശാശ്വതം
കാലമോ ദൂരമോ കാണാം 
ഈ പ്രേമം അത്ഭുതം
നീയേ സത്യം നിത്യം
നീയേ ദേഹം ദൈവം
മനസ്സും വപുസ്സും 
അലിയും പ്രണവം 
മധുരം മധുരം മധുരം ഹോ ഹോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mohini enikkaai

Additional Info

Year: 
1998

അനുബന്ധവർത്തമാനം