ഈ സ്വപ്നഭൂമിയെ

ഈ സ്വപ്നഭൂമിയെ സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം
ഈ സ്വര്‍ഗ്ഗലോകമേ സത്യം സത്യം
പമ്പരംപോല്‍ ചുറ്റും സൂര്യബിംബം മേലേ
സൗരയൂഥം കോര്‍ക്കും താരഹാരം നീളേ
നീരാടാന്‍ വെണ്ണിലാവല
മേലാകെ കുളിരിന്‍ തേനല
ഇത് സംഗമവേളയില്‍ മഞ്ഞലമൂടിയ
ലഹരിയായ് കവിതയായ്
ഈ സ്വപ്നഭൂമിയെ സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം
ഈ സ്വര്‍ഗ്ഗലോകമേ സത്യം സത്യം

പാടിടാം പാടിടാം ഒരു ഡ്യൂയറ്റ്
മുത്തുമീ നാദം അതിന്‍ ട്രം‌പെറ്റ്
നിന്‍ മനം പെണ്ണേ ഒരു സീക്രട്ട്
ഈ ജന്മമോ കത്തും ഒരു സിഗററ്റ്
താനേ പൂചൂടി തെന്നലില്‍
കൈത്താളം വേരോടി നമ്മളില്‍
ഇളംമൊട്ടില്‍ ഇതളിടും പാട്ട്
ഇല്ലിക്കാട്ടില്‍ കുളിരിളം കൂട്ടില്‍
കാറ്റോടും മലയടിവാരം
കതിരചൂടും മയ്യഴിയോരം 
നാണത്തിന്‍ പരല്‍മീന്‍ പിടയും
പൊൻവലാ നിന്‍ കണ്‍വലാ 
ഈ സ്വപ്നഭൂമിയെ സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം
ഈ സ്വര്‍ഗ്ഗലോകമേ സത്യം സത്യം

പ്രേമവും ദാഹവും ഒരു സസ്പെന്‍സ്
താലിയും മാലയും അതിന്‍ ക്ലൈമാക്സ്‌
ഇരുമിഴികളില്‍ മിന്നിനില്‍ക്കും റ്റീയേഴ്സ്
മൊഴികളില്‍ അലയടിക്കും ചീയേഴ്സ്
സോറി റോങ്ങ്‌ നമ്പര്‍ വിളികളില്‍
ഓ ഓക്കേ..
നീറും കാലങ്ങള്‍ മാഞ്ഞുപോയ്
ഇനി ഇല്ലാ പൊയ്മുഖമൊന്നും
വാനില്‍ പൊങ്ങാം പൈങ്കിളിപ്പെണ്ണേ
ഇല്ലാ കമ്പ്യൂട്ടര്‍ സൊല്ലകള്‍
ഇല്ലാ ട്യൂഷന്‍ ഹെഡ്ഡേക്കുകള്‍
ആനന്ദം പരമാനന്ദം
ജീവിതം സുന്ദരം

ഈ സ്വപ്നഭൂമിയെ സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം
ഈ സ്വര്‍ഗ്ഗലോകമേ സത്യം സത്യം
പമ്പരംപോല്‍ ചുറ്റും സൂര്യബിംബം മേലേ
സൗരയൂഥം കോര്‍ക്കും താരഹാരം നീളേ
നീരാടാന്‍ വെണ്ണിലാവല
മേലാകെ കുളിരിന്‍ തേനല
ഇത് സംഗമവേളയില്‍ മഞ്ഞലമൂടിയ
ലഹരിയായ് കവിതയായ്
ഈ സ്വപ്നഭൂമിയെ സ്വര്‍ഗ്ഗം സ്വര്‍ഗ്ഗം
ഈ സ്വര്‍ഗ്ഗലോകമേ സത്യം സത്യം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee Swapna bhoomiye

Additional Info

Year: 
1998

അനുബന്ധവർത്തമാനം