ജലതരംഗലീല

ജലതരംഗലീല ഹിമസുഗന്ധ ജ്വാല
സിരയില്‍ വര്‍ഷധാര നുരയും ഹര്‍ഷധാര
വ്രീളാലോലമീ മോഹാവേശം
ശ്യാമോദാരമീ പ്രേമാകാശം
ഇതാത്മാവിന്‍ പരിരംഭണം
ഓ അലകള്‍ ഞൊറിയുമീ കുളിരിന്‍ കമ്പളം
കലകള്‍ തീര്‍ക്കുമീ പനിനീര്‍ നൂപുരം 
മൗനം വിങ്ങുമീ സതിരിന്‍ ലഹരിയിൽ
നാണം വിങ്ങുമീ നോവിന്‍ ചുഴികളിൽ
ജലതരംഗ ലീല ഹിമസുഗന്ധ ജ്വാല
സിരയില്‍ വര്‍ഷധാര നുരയും ഹര്‍ഷധാര

മര്‍മ്മരം...ദലമര്‍മ്മരം
അമൃതം പെയ്തൂ മേഘപഞ്ജരം
അഞ്ജനം...നീലാഞ്ജനം
സാംഗോപാംഗം ശൈത്യലാളനം
ഇഴയും മേനിയില്‍ വിരല്‍മണിനാഗം
ഉലയും അലയില്‍ കളിയരഞ്ഞാണം
കനവോ നിനവോ സ്വപ്നാടനമോ
ജനിയോ മൃതിയോ സഞ്ജീവനിയോ
ജലതരംഗലീല ഹിമസുഗന്ധ ജ്വാല
സിരയില്‍ വര്‍ഷധാര നുരയും ഹര്‍ഷധാര
വ്രീളാലോലമീ മോഹാവേശം
ശ്യാമോദാരമീ പ്രേമാകാശം
ഇതാത്മാവിന്‍ പരിരംഭണം
ജലതരംഗലീല ഹിമസുഗന്ധ ജ്വാല
സിരയില്‍ വര്‍ഷധാര നുരയും ഹര്‍ഷധാര

വീണയില്‍...നിന്‍ വീണയില്‍ 
തുളുമ്പീ താനേ രാസമാധുരി
വേണുവില്‍...നിന്‍ വേണുവില്‍ 
അലിഞ്ഞൂ ക്രീഡാ ലാസ്യമോഹനം
കൊമ്പിന്‍ മുനയാല്‍ ഇളമാന്‍മിഴിയിൽ
എഴുതാതെഴുതും ശൃംഗാരലേഖം
അറിയാതറിയാതൊഴുകാതൊഴുകും
അനുഭൂതികൾതന്‍ നിര്‍വൃത ലയനം

ജലതരംഗലീല ഹിമസുഗന്ധ ജ്വാല
സിരയില്‍ വര്‍ഷധാര നുരയും ഹര്‍ഷധാര
വ്രീളാലോലമീ മോഹാവേശം
ശ്യാമോദാരമീ പ്രേമാകാശം
ഇതാത്മാവിന്‍ പരിരംഭണം
ഓ അലകള്‍ ഞൊറിയുമീ കുളിരിന്‍ കമ്പളം
കലകള്‍ തീര്‍ക്കുമീ പനിനീര്‍ നൂപുരം 
മൗനം വിങ്ങുമീ സതിരിന്‍ ലഹരിയിൽ
നാണം വിങ്ങുമീ നോവിന്‍ ചുഴികളിൽ
ജലതരംഗ ലീല ഹിമസുഗന്ധ ജ്വാല
സിരയില്‍ വര്‍ഷധാര നുരയും ഹര്‍ഷധാര

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jalatharanga leela