രജതനിലാ പൊഴിയുന്നേ

രജതനിലാ പൊഴിയുന്നേ ഹൃദയം വരെ നനയുന്നേ

തുഷാരാര്‍ദ്ര മേഘം കിനാക്കാണുമേ

വികാരാര്‍ദ്രയാം വാനമേ (രജതനിലാ)

 

വരും വഴിയില്‍ പനിമഴയില്‍

അമൃതനിലാവിതള്‍ വിരിയും

 മുകിലെടുത്ത് മുഖം തുടച്ച്..

ഉദയം വരെ നടനമിടും (വരും)

വാനവീഥിയില്‍ മേഘജാലങ്ങള്‍

കാണുമ്പോളിനി ആശകള്‍ വരും

തിരുമകളിന്‍ മിഴികളിലോ കനവു വരും

(രജതനിലാ)

 

മുകിലിനങ്ങള്‍ അലയുകയായ്..

മുകളിലവര്‍ തിരയുകയായ്...

വഴിയറിയാതുഴലുകയായ്...

കരയുകയോ അതു മഴയോ (മുകില്‍)

നീലവാനിലേ വെള്ളിയോടകള്‍

ഓടിടുന്നതിന്‍ ഇന്ദ്രജാലങ്ങള്‍

വിണ്‍ വയലില്‍ വിതച്ചതാരീ നവമണികള്‍

(രജതനിലാ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rajathanila pozhiyunne

Additional Info

Year: 
1983

അനുബന്ധവർത്തമാനം