രാഗദീപമേറ്റും

രാഗദീപമേറ്റും നേരം പെരുമഴയോ..

രാഗദീപമേറ്റും നേരം പെരുമഴയോ പ്രിയമൊടു

രാഗദീപമേറ്റും നേരം പെരുമഴയോ

എന്‍ മിഴിയോ ഒരു സാഗരമായ്

നെഞ്ചതിലോ കൊടും വീചികളായ് 

പുതു രാഗദീപമേറ്റും നേരം പെരുമഴയോ പ്രിയമൊടു

രാഗദീപമേറ്റും നേരം പെരുമഴയോ....

 

വാടിടും എന്‍ നെഞ്ചം തളിര്‍ത്തിടുമോ

വസന്തങ്ങളെന്‍ വാഴ് വില്‍ വിടര്‍ന്നിടുമോ (വാടിടും)

മിഴികള്‍ കാണാതെ ചെവികള്‍ കേള്‍ക്കാതെ

കവിത വിരിഞ്ഞീടുമോ (മിഴികള്‍)

ദേവി നിന്‍ കോവില്‍ വാതില്‍ മുന്നാലെ

കാവ്യ തേനല ഭൂമിയില്‍..പ്രിയമൊടു

രാഗദീപമേറ്റും നേരം പെരുമഴയോ - പ്രിയമൊടു

രാഗദീപമേറ്റും നേരം പെരുമഴയോ...

 

ആനന്ദ ഗംഗാവെള്ളം പൊങ്ങിപ്പൊങ്ങി

ആരംഭനാളില്‍ ഹര്‍ഷം തിങ്ങിത്തിങ്ങി

പാടും നെഞ്ചം തുള്ളിത്തുള്ളി

ഗാനം ഒന്ന് കൊഞ്ചിക്കൊഞ്ചി (പാടും)

ആയിരം രാഗം നാവുകള്‍ ചിന്തും

അംബികയെ സ്വര്‍ഗ്ഗം

നിത്യനിത്യം ഉള്ളം തുടിക്കെ

എന്റെ സിദ്ധി എന്നില്‍ ജ്വലിക്കെ(നിത്യനിത്യം)

മുത്ത്‌ രത്നവും ചിന്തും ഈ ദിനം

അമ്മേ നിന്നെ വണങ്ങിയേന്‍ ഇന്നും

രാഗദീപമേറ്റും നല്ല നേരമിത്..പ്രിയമൊടു

രാഗദീപമേറ്റും നല്ല നേരമിത്

ഗാനമഴയിനി ഞാന്‍ പൊഴിക്കെ

തേന്‍മഴയില്‍ ഇനി നീ നനയാന്‍..പുതു

രാഗദീപമേറ്റും നല്ല നേരമിത്

പ്രിയമൊടു

രാഗദീപമേറ്റും നല്ല നേരമിത്.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raagadeepamettum