രാഗയോഗം ലോല

(F.)രാഗയോഗം ലോല നൃത്തമാടും

സംഗീതം പാടും...(രാഗയോഗം)

കണ്ണാ നിന്നെക്കാത്തു

കണ്‍പീലികള്‍ വേര്‍ത്തു.. (കണ്ണാ)

(F.രാഗയോഗം..)

 

(M.)പ്രാണനിവള്‍ പാടിവന്നാല്‍

പാലരുവിയുറവെടുക്കും

കണ്ണിമകള്‍ താളമിട്ടാല്‍

നന്ദവനക്കാറ്റടിക്കും

(F.)നിങ്ങളെന്റെ പ്രാണനില്‍ കുളിരുയര്‍ത്തും

മനസ്സിന് ഏതോ മഴ പൊഴിക്കും

(M.)ഓ ...പാരിജാത വാസം

നീളെ വാരി വീശും(പാരിജാത)

(F.)മുത്തിന്‍ ചിറകില്‍ വര്‍ണ്ണ വണ്ടുകള്‍

കത്തിനില്‍ക്കയാണിപ്പോള്‍

(F.)രാഗയോഗം ലോല നൃത്തമാടും

സംഗീതം പാടും

(M)കണ്ണേ നിന്നെക്കാത്തു കണ്‍പീലികള്‍ വേര്‍ത്തു

(M..രാഗയോഗം...)

 

(F)കടൽക്കരയീറത്തില്‍

കാലടികള്‍ നീ പതിച്ചാല്‍

അല വന്നു അണച്ചതിനാല്‍

കന്നിമണല്‍ക്കായ് കുതിക്കെ

(M)കടലിനു കൂടി ഈറമില്ലയോ

ത്യാഗങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ലയോ

(M)തീര്‍ത്തു വച്ച ദാഹം

കണ്ണാ എന്ന് തീരും

തീര്‍ത്തു വച്ച ദാഹം

കണ്ണാ എന്ന് തീരും..

(M)പ്രേമക്കിളി നീ ഈണമല്ലയോ

നേരമില്ലയോ ഇപ്പോള്‍

(M..രാഗയോഗം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raagayogam lola

Additional Info

Year: 
1983

അനുബന്ധവർത്തമാനം