പുതിയൊരു പുലരി

പുതിയൊരു പുലരി വിടര്‍ന്നു മണ്ണില്‍.. പുതിയൊരു ഗാനവുമുയര്‍ന്നൊഴുകി            ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്റെ നാഥനീ  മണ്ണില്‍പ്പിറന്നൊരു മംഗളസുദിനം                    ആഹാ.. ആഹാ.....(പുതിയൊരു)

മണ്ണിന്റെ ശാപം അകറ്റിടാനായി                      ദൈവം തന്‍ സൂനുവെ നല്‍കിയല്ലോ ബെത്‌ലെഹേമിലൊരു ഗോശാല തന്നില്‍ താന്‍ ജാതനായി വാണിടുന്നു.(പുതിയൊരു)

വാനവര്‍ പാടുന്ന നവ്യഗാനം..            മാനവരൊന്നായി പാടിടട്ടെ..        അത്യുന്നതങ്ങളില്‍ സ്തോത്രം മഹേശനു      പാരില്‍ ശാന്തി മാനവര്‍ക്ക്.. (പുതിയൊരു)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Puthiyoru pulari

Additional Info

Year: 
1978

അനുബന്ധവർത്തമാനം