രഘുവംശരാജ പരമ്പരയ്ക്കഭിമാനം

ആ...ആ...
രഘുവംശരാജ പരമ്പരയ്ക്കഭിമാനം
രഘുരാമകുമാരന്റെ പട്ടാഭിഷേകം
രാജാധിരാജൻ ദശരഥതാതന്റെ
രാജധാനിയിൽ ഇന്നു പുളകാഭിഷേകം
പുളകാഭിഷേകം
രഘുപതി രാഘവ രാജാറാം
പതീതപാവന സീതാറാം

കാണ്മൂ കണ്ണിനു കർപ്പൂരമാകും
കലിയുഗരാമനിന്ന് പൂർണ്ണകുംഭാഭിഷേകം
ഒളിതൂകുമോമനപ്പുത്രന്റെ രൂപം
ഒന്നല്ലൊരായിരം തവണ കാൺകെ
മിഴികൾ നിറഞ്ഞു തുളുമ്പുന്നു താതന്റെ
ആനന്ദക്കണ്ണീർകൊണ്ടഭിഷേകം

മകുടം താങ്ങുന്ന നെറുകത്തടത്തിൽ
മതിവരെ ചുംബിച്ചു സാർവ്വഭൗമൻ
മറ്റൊരു സൂര്യനായ് മിന്നിത്തിളങ്ങുന്ന
മകനെ പുണർന്നു വാൽസല്യ
പ്രഹർഷാഭിഷേകം
രഘുപതി രാഘവ രാജാറാം
പതീതപാവന സീതാറാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raghuvamsaraja

Additional Info

Year: 
1978

അനുബന്ധവർത്തമാനം