ചോരതിളയ്ക്കും കാലം
ചോരതിളയ്ക്കും കാലം എല്ലാം
പുല്ലായ് കരുതിയ കാലം
സൈക്കിള്‍ ചക്രം പോലെയുരുണ്ട
യൗവ്വനകാല ജീവിതം
(ചോരതിളയ്ക്കും..)
ആ ബെല്ലില്ലാ ബ്രേക്കില്ലാ
കുതിച്ചുപാഞ്ഞു സൈക്കിള്‍ മണ്ണിലൊ-
രെലിവാണം പോലെ
കുതിച്ചുപാഞ്ഞു സൈക്കിള്‍ മണ്ണിലൊ-
രെലിവാണം പോലെ
ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍
ജലജല ജല്‍ജല്‍ ജലജലജല്‍ ജല്‍
കിലുങ്ങുന്നിതാ മണികള്‍
മൈലക്കാളമണികള്‍ ആ
കിലുങ്ങുന്നിതാ മണികള്‍
മൈലക്കാളമണികള്‍
ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍
ജലജല ജല്‍ജല്‍ ജലജലജല്‍ ജല്‍
വായുവേഗത്തില്‍ വാനില്‍ പറന്നവര്‍
വാര്‍ദ്ധക്യവണ്ടിയില്‍ തളര്‍ന്നുകിടപ്പൂ
ആശ്രയമില്ലെങ്കില്‍ ആഗ്രഹം നിഷ്ഫലം
പൊന്നും പണവും കൊണ്ടെന്തു നേടാന്‍
ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍
ജലജല ജല്‍ജല്‍ ജലജലജല്‍ ജല്‍
പാദസരങ്ങളിട്ടു പതുങ്ങിനടക്കാതെ
കുലുങ്ങിക്കുലുങ്ങിയോടിന്‍ കൂട്ടുകാരേ
പാട്ടുപാടിത്തരാം കേട്ടുപഠിക്കേണം
താളത്തില്‍ തുള്ളിക്കുതിച്ചോടിപ്പോകേണം
ജലജലജല്‍ ജല്‍ ജലജലജല്‍ ജല്‍
ജലജല ജല്‍ജല്‍ ജലജലജല്‍ ജല്‍