കണ്ണിന്റെ മണിപോലെ
കണ്ണിന്റെ മണിപോലെ
കരളിന്റെ കുളിർപോലെ
കണ്മണിക്കുട്ടനെ ഞാൻ വളർത്തി
കാപ്പിട്ടു വളയിട്ടു കണ്ണീർ തുടിക്കാതെ
കായാമ്പൂവർണ്ണനെ ഞാൻ വളർത്തി
ആരാരിരോ മോനേ രാരാരിരോ
മാറിന്റെ ചൂടാകും മുലയിൽ കിടത്തി
മാന്തളിർ ചുണ്ടിൽ മധുരം പുരട്ടി
പഞ്ചാരയുമ്മയിൽ ഊറി ചിരിച്ചുണ്ണി
പനിനീരു നീളെ പരന്നൊഴുകി
ആരാരിരോ ആരാരിരോ
രാരീരം രാരീരം രാരോ
ആരാരിരോ മോനേ രാരാരിരോ
പിച്ചനടക്കുമ്പോളച്ഛനെ നോക്കി നീ
പിച്ചകപ്പൂക്കളെറിഞ്ഞുവല്ലോ
സ്വർഗ്ഗത്തിൽ നിന്നിപ്പോളച്ഛൻ നിനക്കായ്
പിച്ചകപ്പൂമഴ പെയ്കയാവാം
ആരാരിരോ ആരാരിരോ
രാരീരം രാരീരം രാരോ
ആരാരിരോ മോനേ രാരാരിരോ
നന്മകൾ ചെയ്തുചെയ്താനന്ദമായി
നല്ലവരൊത്തു നീ വളരേണം
ആചന്ദ്രതാരം നീ ജീവിച്ചിരിക്കേണം
ഈ അമ്മയ്ക്കതു കാണാൻ ഭാഗ്യമുണ്ടാകണം
ആരാരിരോ ആരാരിരോ
രാരീരം രാരീരം രാരോ
ആരാരിരോ മോനേ രാരാരിരോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanninte manipole
Additional Info
Year:
1978
ഗാനശാഖ: