പുലരിപ്പൂ പോലെ ചിരിച്ചും

പുലരിപ്പൂ പോലെ ചിരിച്ചും...
പുഞ്ചപ്പാടക്കാറ്റു വിതച്ചും...
നീയെൻ്റെ കൂടെച്ചേർന്ന് കളിച്ചു നടന്നില്ലേ...
നീയെൻ്റെ തൂവൽച്ചേലയുലച്ച കടന്നില്ലേ...

പുലരിപ്പൂ പോലെ ചിരിച്ചും...
പുഞ്ചപ്പാടക്കാറ്റു വിതച്ചും...
നീയെൻ്റെ കൂടെച്ചേർന്ന് കളിച്ചു നടന്നില്ലേ...
നീയെൻ്റെ തൂവൽച്ചേലയുലച്ച കടന്നില്ലേ...

അന്തിക്ക് വഴികൾ തെളിച്ചും...
സീമന്തത്തിൽ ചുണ്ട് വരച്ചും...
നീയെൻ്റെ ശ്വാസക്കാറ്റ് പകുത്ത് കുളിർന്നില്ലേ...
അന്തിക്ക് വഴികൾ തെളിച്ചും...
സീമന്തത്തിൽ ചുണ്ട് വരച്ചും...
നീയെൻ്റെ ശ്വാസക്കാറ്റ് പകുത്ത് കുളിർന്നില്ലേ...
മിഴിയിലയിൽ നോവിൻ മഞ്ഞ് 
പൊഴിച്ച് പുണർന്നില്ലേ...
മിഴിയിലയിൽ നോവിൻ മഞ്ഞ് 
പൊഴിച്ച് പുണർന്നില്ലേ...

പുലരിപ്പൂ പോലെ ചിരിച്ചും...
പുഞ്ചപ്പാടക്കാറ്റു വിതച്ചും...
നീയെൻ്റെ കൂടെച്ചേർന്ന് കളിച്ചു നടന്നില്ലേ...
നീയെൻ്റെ തൂവൽച്ചേലയുലച്ച കടന്നില്ലേ...

ഇനിയെന്നിൽ സ്വപ്നമുല്ല 
പടർത്തില്ലെന്നറിയാം...
പനിമതിയായ് സ്നേഹനിലാവ് 
പൊഴിക്കില്ലെന്നറിയാം...
ഇനിയെന്നിൽ സ്വപ്നമുല്ല 
പടർത്തില്ലെന്നറിയാം...
പനിമതിയായ് സ്നേഹനിലാവ് 
പൊഴിക്കില്ലെന്നറിയാം...
ഉലയുന്നെൻ പ്രണയച്ചില്ല...
കൊഴിയുന്നനുരാഗപ്പൂക്കൾ...
നീയതിനെ നാരിൽ ചേർത്തു 
കൊരുക്കില്ലെന്നറിയാം...
എൻ പാട്ടിനു നിൻ്റെ തംബുരു 
മീട്ടില്ലെന്നറിയാം...

രാവായാൽ നിഴലും കൂടെ 
പോരില്ലെന്നറിയാം...
പേമഴയിൽ നീയെൻ കൂടെ 
ചേരില്ലെന്നറിയാം...
രാവായാൽ നിഴലും കൂടെ 
പോരില്ലെന്നറിയാം...
പേമഴയിൽ നീയെൻ കൂടെ 
ചേരില്ലെന്നറിയാം...
നെഞ്ചത്തെ പ്രാവിൻ കുറുകൽ...
അമ്പിൻമുനയാലെ നിലച്ചാൽ..
നീയതിനെ മാറിൽ ചേർത്ത് 
വിതുമ്പില്ലെന്നറിയാം...
നീ ചൊല്ലും കഥയിൽ പോലും
ഞാനില്ലെന്നറിയാം...

പുലരിപ്പൂ പോലെ ചിരിച്ചും...
പുഞ്ചപ്പാടക്കാറ്റു വിതച്ചും...
നീയെൻ്റെ കൂടെച്ചേർന്ന് കളിച്ചു നടന്നില്ലേ...
നീയെൻ്റെ തൂവൽച്ചേലയുലച്ച കടന്നില്ലേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Pularippoo

Additional Info

അനുബന്ധവർത്തമാനം