അംബരം പൂത്തപോലെയല്ലേ
അംബരം പൂത്തപോലെയല്ലേ പെണ്ണേ...
ചെമ്പകം ചൂടി വന്ന നിന്നെ കണ്ടാൽ...
വെൺമേഘ തൂവാല തുമ്പാകെ നീക്കുന്നേ...
ചെമ്മാന പെണ്ണാള് താഴേക്കു നോക്കുന്നേ
എന്നോമലേ... ഏ...
മിന്നും പൊന്നും ഇനി നിന്നോട് ചേരുമ്പം...
മുത്താരമേ... അവൾ ആശപ്പൂ മാല പൂമരച്ചില്ലില്...
ഓ പാവലുമ്മേ കോവലുമ്മേ തുന്നലുകാരാ...
പുതു പൂമലമേ തേന്മലമേ തെന്നലുമാരാ....
പാവലുമ്മേ കോവലുമ്മേ തുന്നലുകാരാ...
പുതു പൂമലമേ തേന്മലമേ തെന്നലുമാരാ....
അംബരം പൂത്തപോലെയല്ലേ പെണ്ണേ...
ചെമ്പകം ചൂടി വന്ന നിന്നെ കണ്ടാൽ...
അംബരം പൂത്തപോലെയല്ലേ പെണ്ണേ...
ചെമ്പകം ചൂടി വന്ന നിന്നെ കണ്ടാൽ...
ചന്നം പിന്നം നിന്ന് കുതിക്കണ
മണ്ണു പിടക്കണ വൻമഴക്കാലം...
വെള്ളം കേറി തെണ്ണം പേറി പല
പള്ളത്തിക്കുഞ്ഞുങ്ങൾ പാടത്തു വന്നേ...
ഒന്നും രണ്ടും മൂന്നും നാലും
കൊടമെണ്ണിപെറുക്കണ ഒരന്തികള്ളൊപ്പം...
ഉള്ളി മുളകിഞ്ചി ചതച്ചിട്ട്
പച്ചെണ്ണ ചോരയിൽ പള്ളക്ക് പോയേ...
പണി കഴിയാതൊരു
പകലൊടുവില് ചൊറി കയറൽ...
അതു കഴിയേ...
ചെറു കടയിടയില് പുകവലികൾ...
ഇതിനിടയേലൊരു...
ചെറു തടയണ തരികിടകൾ...
പല പറയാക്കഥ
അടിപിടി തകധിമി ധോം...
തക തെയ്ക തെയ്യക തെയ്യക തെയ്യക ധോം...
തക തെയ്ക തെയ്യക തെയ്യക തെയ്യക ധോം...
ഓ പാവലുമ്മേ കോവലുമ്മേ തുന്നലുകാരാ...
പുതു പൂമലമേ തേന്മലമേ തെന്നലുമാരാ....
പാവലുമ്മേ കോവലുമ്മേ തുന്നലുകാരാ...
പുതു പൂമലമേ തേന്മലമേ തെന്നലുമാരാ....
അംബരം പൂത്തപോലെയല്ലേ പെണ്ണേ...
ചെമ്പകം ചൂടി വന്ന നിന്നെ കണ്ടാൽ...
അംബരം പൂത്തപോലെയല്ലേ പെണ്ണേ...
ചെമ്പകം ചൂടി വന്ന നിന്നെ കണ്ടാൽ...
പയ്യേ പയ്യേ പുല്ലു വെട്ടാം വഴി
കല്ലു വെട്ടാം കുഴി ചാരത്തു പോകാം...
ചീട്ടും വെട്ടി നോട്ടും പൊട്ടി പയ്യേ
വീട്ടില് ചെന്നിട്ടു മേക്കിട്ടു കേറാം...
പെണ്ണുംപിള്ള മല്ലിക്കലത്തില്
കുത്തിത്തിരുകണ ചില്ലറ കക്കാം...
തത്തി പൊത്തി കള്ളം പറഞ്ഞിട്ട്
പോക്കഞ്ഞി മോന്തീട്ടു മുക്കിലേക്ക് ഓടാം...
ഞറുകിളികൾ...
കലപിലയിടയണ ഒരു ഇടവഴിയേ...
പടി നിറയേ...
ചെറു കടികളുമായ് പുര കയറാം...
കരി നിറയും...
കരമൊരു വിരുതായ് പരതിയിടാം...
കുളിരൊഴുകും...
ചിരി തകധിമി തിമി തക ധോം...
തക തെയ്ക തെയ്യക തെയ്യക തെയ്യക ധോം...
തക തെയ്ക തെയ്യക തെയ്യക തെയ്യക ധോം...
അപ്പലകയിൽ ഇപ്പലകയിലേ..
ചെറു മുള്ളാണി വച്ചില്ല...
മുട്ടെടുത്തില്ല... തട്ടടിച്ചില്ല...
മുട്ടുമ്മേ തട്ടല്ലേ...
മുട്ടുമ്പം തട്ടില്ലേ...
കമ്പിയെല്ലാം കൂട്ടിക്കെട്ടി...
കണ്ടതെല്ലാം വെട്ടിക്കെട്ടി...
പണ്ടു തൊട്ടാ പുരകള് വാർത്തില്ലേ...
ചെളി കളയുമ്പോ കുപ്പായത്തിൻ...
പൊടി കളയുമ്പോ കുമ്മായത്തിൻ...
കടലല വായിൽ കപ്പലിറക്കീല്ലേ..
ആ പിന്നെന്താണ്...
അറുപതു താ...
കൂടെന്താണ്...
ചെറുകടലാ...
ആ വേറെന്താണ്...
പടുകുയിലാ...
കാലെന്താണ്...
തക ധിമി ധാ...
ഓ മുട്ടും തട്ടി...
ചവിട്ടും കൊട്ടി...
തക തക തകധിമി
തക തക തകധിമി
തക തക തകധിമി ധാ...