ഇല്ലിക്കൂടിനുള്ളിൽ
ഇല്ലിക്കൂടിനുള്ളിൽ തുള്ളിത്തൂവും മഞ്ഞേ..
നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ
ഇളവെയിലാടും നാട്ടുപാതയിൽ..
ഇഴയടരാതെ നീങ്ങി നാമിതാ..
ഇല്ലിക്കൂടിനുള്ളിൽ തുള്ളിത്തൂവും മഞ്ഞേ..
നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ
മോഹം പെയ്ത മലർവാടിയിൽ
ആശത്തയ്യിൻ താളിരൊന്നിലായ്..
ഉണ്ണിപ്പൂവോ മിഴിനീട്ടവേ.. കാലം മെല്ലെ ഒഴുകീടവേ
ചെറുപുഞ്ചിരി തരിനൊമ്പരം ..
കലരുന്നൊരാ പകൽ രാവുകൾ...
പറയാതെ നാം അറിയുന്നൊരാ
പ്രണയത്തിനും അതിചാരുത ..
ഓ ..ഓ ...
ഇല്ലിക്കൂടിനുള്ളിൽ തുള്ളിത്തൂവും മഞ്ഞേ..
നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ
എന്നും നമ്മളനുയാത്രയിൽ ..
തമ്മിൽ തമ്മിൽ തിരയുന്നുവോ..
ഉള്ളിന്നുള്ളിലൊളിയുന്നൊരാ
ചന്തം ചേരും മഴവില്ലിനേ ..
മാനമൊന്നിതാ തെളിമാനമായ്
അതിലിന്നു നീ തൊടുസൂര്യനായ്
ഉറവെന്നപോൽ കിനിയുന്നോരാ..
പ്രണയത്തിനും മധുചാരുത ..
ഓ ..ഓ ...
ഇല്ലിക്കൂടിനുള്ളിൽ തുള്ളിത്തൂവും മഞ്ഞേ..
നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ
ഇളവെയിലാടും നാട്ടുപാതയിൽ..
ഇഴയടരാതെ നീങ്ങി നാമിതാ..
ഇല്ലിക്കൂടിനുള്ളിൽ തുള്ളിത്തൂവും മഞ്ഞേ..
നെഞ്ചിൻ ചിപ്പിക്കുള്ളിൽ ചിമ്മിച്ചിന്നും മിന്നേ ...
ആ..