പ്രകാശരൂപാ
പ്രകാശരൂപാ സൂര്യദേവാ
പ്രണമിക്കുന്നേൻ ഞാൻ
പ്രിയതരമായി വന്നില്ലൊന്നും
നിൻ പ്രേമരസാമൃതമല്ലാതെ
(പ്രകാശ....)
പാപക്കൂരിരുൾ മാറ്റണമേ
എൻ പരിതാപങ്ങളകറ്റണമേ
പകലവനേ നിൻ പദം തൊഴുന്നേൻ
പരമാനന്ദം നൽകണമേ
(പ്രകാശ...)
ആർത്തത്രാണപരായണനേ
ജഗദാനന്ദത്തിനു കാരണനേ
ആത്മസുഖത്തിനു നീയില്ലാതെയൊ-
രാശ്രയമില്ലിവനീശ്വരനേ
(പ്രകാശ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Prakasharoopaa
Additional Info
ഗാനശാഖ: