ഗോകുലത്തില്‍ പണ്ട് പണ്ട്

 

ഗോകുലത്തില്‍ പണ്ട് പണ്ട്
ഗോപബാലന്‍ കാട്ടിയൊരു
കുസൃതികള്‍ ചൊല്ലൂ സഖി
അതു കേള്‍ക്കാന്‍ 
ആനന്ദമല്ലോ സഖി

വെണ്ണനെയ് കവര്‍ന്നതും
മണ്ണുവാരി തിന്നതും
അമ്മയെ മയക്കീടുവാന്‍
വാ പൊളിച്ചു നിന്നതും

പരിചൊടു ചൊല്ലു സഖി
അതു കേള്‍ക്കാന്‍ 
ബഹുരസമല്ലോ സഖി

ഓമനിച്ചു വന്നെടുത്ത 
പൂതനയെ കൊന്നതും
ഓടിച്ചെന്നു ഗോപികള്‍തന്‍ 
ആടകള്‍ കവര്‍ന്നതും
കാളിന്ദിയില്‍ ചെന്നതും 
കാളിയനെവെന്നതും കാടുതോറും
കാലികളെ മേച്ചുനടന്നതും

കഥകള്‍ ചൊല്ലു സഖി അതു
കേള്‍ക്കാന്‍ കൗതുകമല്ലോ സഖി

ഓടക്കുഴലൊച്ച കേട്ടു 
ഗോപികമാര്‍ വന്നതും
പാടിനൃത്തമാടി രാസകേളികള്‍
തുടര്‍ന്നതും
രാധയരികില്‍ നിന്നതും
കാതിലെന്തോ ചൊന്നതും
കണ്ടുനിന്ന കാമിനിമാര്‍ 
നാണിച്ചകന്നതും

സരസമായ് ചൊല്ലൂ സഖി 
അതു കേള്‍ക്കാന്‍
സന്തോഷമല്ലോ സഖി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gokulathil pandu pandu

Additional Info

Year: 
1963

അനുബന്ധവർത്തമാനം