ജയജയ നാരായണാ

ജയജയ നാരായണാ - ഹരേ
ജയ ജഗദോദ്ധാരണാ
സകലചരാചര കാരണനേ
സങ്കടമൂല നിവാരണനേ
(ജയജയ... )

പാല്‍ക്കടല്‍ തന്നില്‍ പള്ളിയുങ്ങും
പങ്കേരുഹദള ലോചനനേ
പാപം തീര്‍ക്കാന്‍ പാരില്‍ പലപല
രൂപമെടുത്ത പരാപരനേ
(ജയജയ... )

മത്സ്യകൂര്‍മ്മ വരാഹം നീയേ
നരഹരിയും വാമനനും നീയേ
ഭൃഗുസുതനും ബലരാമനും നീയേ
രാഘവനും ശ്രീകൃഷ്ണനും നീയേ
(ജയജയ... )

കമനീയാകൃതി പൂണ്ടുവിളങ്ങും
കമലാഹൃദയ മനോഹരനേ
കദനക്കടലിന്‍ കരപറ്റീടാന്‍
കരുണാവഞ്ചിയിലേറ്റണമേ
(ജയജയ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jaya jaya narayana

Additional Info

Year: 
1963

അനുബന്ധവർത്തമാനം