മാതേ ജഗന്മാതേ

മാതേ ജഗന്മാതേ - എന്‍
പതിയെ കൈവെടിയരുതേ
മാധവനല്ലലു ചേര്‍ക്കരുതേ - എന്‍
മാംഗല്യക്കുറി മായ്ക്കരുതേ
(മാതേ....)​

പതിവായ് നിന്‍ കഴല്‍ കൂപ്പിയതെന്നുടെ
പതിയെ കാക്കുവതിനല്ലോ
(മാതേ... )

പാഴായോ ഞാന്‍ ചെയ്ത തപസ്സുകള്‍
പാപം ചെയ്തവളായോ ഞാന്‍
(മാതേ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mathe jaganmathe

Additional Info

Year: 
1963

അനുബന്ധവർത്തമാനം