ഒരു വഴി ചൊൽകെൻ

 

ഒരു വഴി ചൊൽകെൻ ഉള്ളം കുളിരാൻ
ഓമനകാർവർണ്ണാ കണ്ണാ...
ഓമനക്കാർവർണ്ണാ...
ഉരുകിടുമെന്നിൽ കനിയാനിനിയും
താമസമെന്തിതു കണ്ണാ

കണ്ടേനൊരു നാൾ നിൻ തിരുമുഖവും
കാർമുകിൽ നിറമാം തിരുമെയ്യും
മാനസമാലിക അന്നേ നിൻ തിരു
മാറിൽ ചാർത്തിയതല്ലേ ഞാൻ

വേറൊരു കാന്തനെനിക്കില്ല
വേറൊരു ദൈവമെനിക്കില്ലാ
വേഗമെഴുന്നള്ളുക ദേവാ
എൻ വിളി കേൾക്കാൻ വേറാരുമില്ല
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru vazhi cholken

Additional Info

അനുബന്ധവർത്തമാനം