മതി മതി മായാലീലകള്‍

മതി മതി മായാലീലകള്‍ ഇനിയിതു -
മതിയാക്കരുതോ കണ്ണാ
വെണ്ണയുരുക്കുവാന്‍ ഇടിത്തീയോ - ഒരു 
പെണ്ണിനോടിത്രയും കടുംകയ്യോ
(മതിമതി... )

ഭക്തനു മാത്രം വശനാകും നീ
വിത്തത്തിനു വഴങ്ങുകയോ
സത്യം കാണാന്‍ കഴിയാത്തൊരു - ചെറു
തെറ്റിനു നിര്‍ദ്ദയ ദണ്ഡനയോ
(മതിമതി...  )

ഉലകിന്നുടയവനായ നിനക്കൊരു
വിലതരുവാന്‍ ഞാന്‍ ആളല്ല
പൊന്നും പണവുമെനിക്കില്ലെന്നുടെ
കണ്ണീരിതു കൈക്കൊള്ളണമേ
(മതിമതി...  )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mathi mathi mayaleelakal

Additional Info

Year: 
1963

അനുബന്ധവർത്തമാനം