കാടിന്റെ കരളു തുടിച്ചു

 

കാടിന്റെ കരളു തുടിച്ചു
കാട്ടാറു താളമടിച്ചു
കൈകൊട്ടി ചുവടു ചവിട്ടി
നൃത്തം ചെയ്യ് - പെണ്ണേ
കാണാത്തകാഴ്ചകള്‍ 
കണ്ട് നൃത്തം ചെയ്യ്

തിന്താരോ...

നീലക്കാറോടി വരുന്നു
നീയെന്തേ ചുമ്മാ നിന്നു
മഴയൊന്നു പെയ്യും പെണ്ണേ
നൃത്തം ചെയ്യ് - നിന്റെ
മനമിന്നു തണുക്കും പെണ്ണേ 
നൃത്തം ചെയ്യ്

തിന്താരോ...

കാറ്റൊന്നു വന്നിടുമിപ്പോള്‍
കാടൊന്നു കുലുങ്ങിടുമിപ്പോള്‍
മലനാടന്‍ ശീലുകള്‍ പാടി
നൃത്തം ചെയ്യ് പെണ്ണേ
മയില്‍പോലെ ലീലകളാടി 
നൃത്തം ചെയ്യ്

തിന്താരോ...

കുറുകുത്തിയൊരുങ്ങടി പെണ്ണേ
കൂട്ടത്തിലിറങ്ങടി പെണ്ണേ
നാണിച്ചു നില്‍ക്കാതൊന്നു
നൃത്തം ചെയ്യ് പെണ്ണേ
നാലുപേര്‍കാണ്‍കേ വന്നു 
നൃത്തം ചെയ്യ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaadinte karalu thudichu

Additional Info

Year: 
1963

അനുബന്ധവർത്തമാനം