പൊൻപുലരികൾ പോരുന്നേ

പൊൻപുലരികൾ പോരുന്നേ (2)
പുഞ്ചിരിയായ് വെയിൽ നാളം
ഈ തടവറ പൂങ്കാവായി
നിറയെ നിറമണിഞ്ഞേ
മൂകമുരുകിയ വേനൽ വഴികളിലായ്..
മഴ പൊഴിയെ
കൂടെ നടന്നൊരുപാട് കഥ പറയാൻ
കൈ കൊരുത്തിവരും ..

പൂന്തണൽ തണുപ്പിൽ
ചുറ്റിപ്പറ്റും കാറ്റേ
തൊട്ടുഴിയും തൂവൽ തന്നതാരാ
വാർമുകിൽ ചെരുവിൽ
മുത്തും മഴവില്ലിൻ
ചന്തമോടെ ചാരെ
വന്നതാരാ..(പൂന്തണൽ)

പൊൻ പുലരികൾ പോരുന്നേ
പുഞ്ചിരിയായി വെയിൽ നാളം
ഈ തടവറ പൂങ്കാവായി
നിറയെ നിറമണിഞ്ഞേ.. 

ശലഭങ്ങൾ പാറിയണയുകയായി
ഹൃദയത്തിൻ പൂവിലാടാനായി
സഹനങ്ങൾ പാതിയൊഴിയുകയായി
ഇരുളില്ലാ പാത നീളുന്നെ...
താരാട്ടു പാടും ഇളം തെന്നൽ
മിഴിനീർ നനവാറാൻ തഴുകുന്നു
മൊഴി തേൻ കണമാകും നിമിഷങ്ങൾ ഇടനെഞ്ചിലിതേകും മധുരങ്ങൾ..

(പൊൻ പുലരികൾ)

പൂന്തണൽ തണുപ്പിൽ
ചുറ്റിപ്പാട്ടും കാറ്റേ
തൊട്ടുഴിയും തൂവൽ തന്നതാരാ ..
വാർമുകിൽ ചെരിവിൽ
മുത്തും മഴവില്ലിൻ
ചന്തമോടെ ചാരെ
വന്നതാരാ..(പൂന്തണൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Ponpularikal porunne