വാനമ്പാടീ
വാനമ്പാടീ ... എരിവേനൽ വെയിലിതിൽ
തൂവൽ വാടും
വാനമ്പാടീ ... ഓ ...
വാനമ്പാടീ ...
തരിതീരാ നോവുകൾ ഉള്ളിൽ പൊള്ളും
വാനമ്പാടീ ... ഓ ...
കൂടെ ഒഴുകും ഓരോ മനസ്സിൻ താളിൽ നീളേ
സ്നേഹം പകരും വർണം വരയാൻ കാവൽ നിൽക്കെ
തേടും ചുവടോ കാണാച്ചുഴിയിൽ താഴെ പോയോ
മൗനം പിടയും കണ്ണീർക്കടവിൽ ഒറ്റക്കായോ
വാനമ്പാടീ എരിവേനൽ വെയിലിതിൽ
തൂവൽ വാടും
വാനമ്പാടീ ... ഓ
വാനമ്പാടീ...
തിരിനാളം നീട്ടും താരജാലമെരിഞ്ഞപോലൊരു
നൂറു പുഞ്ചിരിതാനേ മായുകയോ
കോർത്തിരുന്ന കൈകളും വേർപ്പിരിഞ്ഞു പോകവേ
തുലാവർഷമേഘം നെഞ്ചിൽ വിങ്ങും നേരം
സ്പന്ദനങ്ങളാകെയും നൊമ്പരങ്ങളാകയോ
കനൽ മാരി വീഴും ഓർമ്മയ്ക്കുള്ളിൽ
മഴവില്ലിൻ വാനിൽ ... അതിരെല്ലാം താണ്ടി
അലയാനായ് വന്നോ നീയും
ഇരുളാകെ മാറി ... പൊരുളെല്ലാം പൊന്നായ്
തെളിയില്ലേ നാളെ കണ്ണേ
വാനമ്പാടീ എരിവേനൽവെയിലിതിൽ
തൂവൽ വാടും
വാനമ്പാടീ ... ഓ ...
വാനമ്പാടീ ...
തരിതീരാ നോവുകൾ ഉള്ളിൽ പൊള്ളും
വാനമ്പാടീ ... ഓ ...
കൂടെ ഒഴുകും ഓരോ മനസ്സിൻ താളിൽ നീളേ
സ്നേഹം പകരും വർണം വരയാൻ കാവൽ നിൽക്കെ
തേടും ചുവടോ കാണാച്ചുഴിയിൽ താഴെ പോയോ
മൗനം പിടയും കണ്ണീർക്കടവിൽ ഒറ്റക്കായോ
വാനമ്പാടീ ...
വാനമ്പാടീ ... എരിവേനൽ വെയിലിതിൽ
തൂവൽ വാടും
വാനമ്പാടീ ...
Additional Info
സ്ട്രിംഗ്സ് |