ഖൽബിലെ ഹൂറി പൂന്തിങ്കൾ
ഖൽബിലെ ഹൂറി
പൂന്തിങ്കൾ ഒളിവായ് നീ .. (2)
ആ നീല നീൽമിഴിയിൽ
അനുരാഗ സാഗരമോ..
ഖൽബിലെ ഹൂറി
പൂന്തിങ്കൾ ഒളിവായ് നീ...
അഴകേഴും നിറസന്ധ്യയിൽ
നിൻ കവിളിതെന്തേ ചോന്നുവോ
പരിമളപ്പൂ കാറ്റ് മെല്ലെ
കാതിലെന്തോ ചൊല്ലിയോ ?
കരളിലൊരു ചെറുവിങ്ങലായി..(2)
പിരിശമറിയണ തോന്നലായി
നാണിക്കും നേരത്തേതോ
മാണിക്യക്കതിരായ് വാ..
മേഘമേ ...പതിനേഴിലെ കനവൂയാലാടണ മേഘമേ കണ്ടുവോ..കണ്ണിൽ മിന്നുമൊരാനന്ദം
മോഹമേ..റൂഹിനകമൊരു കാവ്യമെഴുതിയ മോഹമേ ..കാലമായി ആകെ മോഹബത്തിൻ ആരവം..
ഖൽബിലെ ഹൂറി
പൂന്തിങ്കൾ ഒളിവായ് നീ..(2)
നിന്നിലെന്നെ കണ്ടു നിൽക്കെ
തുള്ളിമഞ്ഞായ് ഞാൻ... (2)
ചെമ്പനിനീരിൻ ചുണ്ടു മൂളും
പാട്ടിലൊന്നായ് നാം
പുന്നാര പുഞ്ചിരിയിൽ നറുവെണ്ണിലാവലിയുന്നുവോ എന്നുയിരേ ഇന്നിവിടെ കാത്ത് കഴിയുമോരാനന്ദം..
അഴകേഴും നിറസന്ധ്യയിൽ
നിൻ കവിളിതെന്തേ ചോന്നുവോ
പരിമളപ്പൂങ്കാറ്റ് മെല്ലെ
കാതിലെന്തോ ചൊല്ലിയോ ?
കരളിലൊരു ചെറു വിങ്ങലായി..(2)
പിരിശമറിയണ തോന്നലായി .
നാണിക്കും നേരത്തേതോ
മാണിക്യക്കതിരായ വാ...
മേഘമേ..പതിനേഴിലെ കനവൂയലാടണ മേഘമേ..
കണ്ടുവോ കണ്ണിൽ മിന്നുമൊരാനന്ദം..
മോഹമേ ....റൂഹിനകമൊരു കാവ്യമെഴുതിയ മോഹമേ ...കാലമായി
ആകെ മോഹബത്തിന്ആരവം ...