പിരിയാം ... പിരിയാം
ദണ്ഡ് ദണ്ഡ് ബാബാ ... ദണ്ഡ് ദണ്ഡ് ബാബാ
ദണ്ഡ് ദണ്ഡ് ഹേ യെ ഇഷ്ക് ഇഷ്ക്
ദണ്ഡ് ദണ്ഡ് ബാബാ ... ദണ്ഡ് ദണ്ഡ് ബാബാ
ദണ്ഡ് ദണ്ഡ് ഹേ യെ ഇഷ്ക് ഇഷ്ക്
പിരിയാം ... പിരിയാം...
ഓ ... ഇനി നാം ... അകലാം
ഓ ... പൊരിവേനലിൽ വീണെരിയാതെ
വാനസീമയിലാർദ്ര നിലാവിൽ
പ്രണയം പണിയും ഒരു പുൽക്കുടിലിൽ
അതിരെഴാത്ത കിനാവിലിട കലരാൻ
മഴമേളയിൽ ഇരു തുള്ളി നാം
ഒരു തുള്ളിയായ് ഒഴുകീടുവാൻ
മഴമേളയിൽ ഇരു തുള്ളി നാം
ഒരു തുള്ളിയായ് ഒഴുകീടുവാൻ
ദണ്ഡ് ദണ്ഡ് ബാബാ ... ദണ്ഡ് ദണ്ഡ് ബാബാ
ദണ്ഡ് ദണ്ഡ് ഹേ യെ ഇഷ്ക് ഇഷ്ക്
ദണ്ഡ് ദണ്ഡ് ബാബാ ... ദണ്ഡ് ദണ്ഡ് ബാബാ
ദണ്ഡ് ദണ്ഡ് ഹേ യെ ഇഷ്ക് ഇഷ്ക്
ഈ മതിലുകൾ ... ഈ അതിരുകൾ ...
ഈ മതിലുകൾ ... ഈ അതിരുകൾ ...
വരകളിടാത്തൊരു ലോകത്തിൽ
ചിറകൊലികൾ നിറഞ്ഞൊരു വാനത്തിൽ
കഴിയില്ലേ ഇനി നാളേ
നാം ആരും തിരയാതെ കളിയാടില്ലേ
ഓർമ്മകൾ ... ഓർമ്മകൾ മാത്രമീ ജീവിതം
തീരുമോ മായുമോ നീറുമീ നോവുകൾ
ഇനി പോയിടാം ... ഇനി പോയിടാം
മറുജന്മമാം കടവേറിടാം
ഇനി പോയിടാം ... ഇനി പോയിടാം
മറുജന്മമാം കടവേറിടാം