ഒരു വേനൽ പുഴയിൽ
ഒരു വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം..
ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ..ഇളവെയിലായ് നിന്നെ..
മേഘമായ് എൻ താഴ്വരയിൽ..താളമായ് എൻ ആത്മാവിൽ..
നെഞ്ചിലാളും മൺചിരാതിൻ നാളം പോൽ നിന്നാലും നീ....
വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം....
ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..ഇള വെയിലായ് നിന്നെ..
ഒരു കാറ്റ് നീന്തി വന്നെന്നിൽ പെയ്തു നിൽകൂ നീയെന്നും..
മഴമയിൽപീലി നീർത്തും പ്രിയസ്വപ്നമേ...
പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ..
കൊലുസ്സണിയുന്ന നിലാവേ..
നിൻ പദ താളം വഴിയുന്ന വനവീഥി ഞാൻ..
വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം..
ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ..ഇള വെയിലായ് നിന്നെ..
(interlude in English)
മാംഗല്യം തന്തുനാനേനാ മമ ജീവനഹേതു നാം ....
ചിരമെൻ തിരകൈകൾ നീളും ഹരിതാർദ്രതീരം..
പല ജന്മമായ് മനം തേടും..മൃദു നിസ്വനം..
വെയിലിഴകൾ പാകിയീ മന്ദാരത്തിൻ ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ..
തപസ്സിൽ നിന്നുണരുന്നു ശലഭം പോൽ നീ..