പറയൂ പ്രഭാതമേ
പറയൂ പ്രഭാതമേ..നീ..
ഇതിലെ വരാൻ മറന്നോ...
തിരയായ് പതഞ്ഞ മൌനം..കരയെ തൊടാഞ്ഞതെന്തേ..
ഒരു രാത്രി നീളുമീ നിശ്വാസംപ്പോൽ..
വരും നിലാവിതാ..
പറയൂ പ്രഭാതമേ....നീ..
പ്രാവുകൾ പാറും ഗോപുരമേറി..കാത്തു നിന്നൂ ഞാൻ..
പാതിരാവിൽ വെറുതെ നീറി നിത്യതാരാജാലം..
മേഘമേ നീ ദൂതികയായി ഏകിടാമോ...
അവനെന്റെ സന്ദേശം..
പറയൂ പ്രഭാതമേ....
തന്ത്രികളെന്നിൽ നൊന്തുപിടഞ്ഞു വീണയായി ഞാൻ...
ജാലകത്തിൻ വിരികളനങ്ങി വരികയില്ലെ വീണ്ടും..
ആരുമാരും അറിയാതെ നീ പാടിടാമോ...
ഉയിരിന്റെ സംഗീതം...
പറയൂ പ്രഭാതമേ..നീ..
ഇതിലെ വരാൻ മറന്നോ...
തിരയായ് പതഞ്ഞ മൌനം..കരയെ തൊടാഞ്ഞതെന്തേ..
ഒരു രാത്രി നീളുമീ നിശ്വാസംപ്പോൽ..
വരും നിലാവിതാ..
പറയൂ പ്രഭാതമേ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Etho vidhooramam
Additional Info
Year:
2007
ഗാനശാഖ: