കരിരാവിൻ
കരിരാവിൻ കുന്നിൽ വെള്ളിത്താലം പൊന്തുന്നേ
മുടി കെട്ടി തോറ്റം നിർത്തെടി കർക്കിടകപ്പെണ്ണേ (2)
കനവൂതി കാച്ചി മിനുക്കി കനലിന്റെ കാവടിയാടി
മുളനാഴിചരിച്ചു നിലാവിൻ പാൽപ്പത ചിന്നിത്താ
ചിറപൊട്ടി കൂലംകുത്തി മഴ തള്ളി പൂത്തിര തള്ളി
പുതുവെളളം തുള്ളിത്തുള്ളി പാഞ്ഞുകുതിയ്ക്കുന്നേ
(കരിരാവിൻ...കർക്കിടകപ്പെണ്ണേ )
താഴെ മീനിനെ നോക്കി നിന്നതോ
താരകങ്ങളെ കണ്ണുവച്ചതോ... ഓ...ഓ
താണിറങ്ങി വാ..ഓ... ചെംപരുന്തു നീ.. ഓ...ഓ
ആണ്ടിറങ്ങി വാ കാട്ടുചോലയിൽ
ചെറുമീനേ തുള്ളണ മീനേ
പരൽ മീനേ മിന്നണ മീനേ
കരയോളം നീന്തിക്കയറി കാട്ടുതീയിൽ നീ ചാടാതെ
മീൻ ചെതുമ്പലിൻ വർണ്ണരാജിയിൽ നീലവിണ്ടലം മിന്നുന്നു
കൊടിമിന്നലിൽ വെള്ളവുമായിണ ചേർന്നു പിറന്നവളേ
(കരിരാവിൻ... കർക്കിടകപ്പെണ്ണേ)
കാൽച്ചിലമ്പുകൾ... ഹേ... ഹേ... ഞാത്തിയിട്ടതോ
ഈ മരങ്ങളിൽ മാരിതോർന്നതോ...
രാക്കുരലിലെ.... ഹേ.... ഹേ....തേൻ ചുരന്നിതാ
നീ കുടിയ്ക്കെടീ പാതിരാക്കിളി
ഇടനെഞ്ചിൽ താളമുണർന്നേ ഇഴപിഞ്ഞി ഇരുട്ടുമഴിഞ്ഞേ
ചിത ചിക്കും പനയോലകളിൽ ഒരു തീപ്പൊരി വീഴാതെ
വന്നു നിക്കണേ തങ്കവാളുമായ് രാവിന്നക്കരെ തമ്പ്രാനേ
പകലാളായ് ഈ വഴിയിങ്ങനെ എന്നും വരുവോനേ
(പല്ലവി )