അന്തി നിലാവിന്റെ

അന്തിനിലാവിന്റെ തൊട്ടിലിലാടി പഞ്ചമിചന്ദ്രനുറങ്ങി
തോരാത്തൊരുൾമഴക്കാടിന്റെ താരാട്ടിൽ
വാരിളം പൂമുത്തേനീയുറങ്ങൂ
എന്റെ താമരപ്പൂമൊട്ടേ നീയുറങ്ങൂ

ചായുറങ്ങുമ്പോൾ മാലാഖക്കുഞ്ഞുങ്ങൾ
ഉണ്ണിക്കിനാവിലേക്കെത്തി നോക്കും
സ്വർഗ്ഗത്തിൽ മാത്രം വിരിയുന്ന പൂവുകൾ
സ്വപ്നത്തിൽ കണ്ടു നീ പുഞ്ചിരിയ്ക്കും
നിന്റെ സ്വപ്നത്തിൽ കണ്ടു നീ പുഞ്ചിരിയ്ക്കും

അന്തിനിലാവിന്റെ തൊട്ടിലിലാടി പഞ്ചമിചന്ദ്രനുറങ്ങി

ഭൂമിയിലെങ്ങും പരക്കും നിലാവിന്റെ
പാൽ നുകർന്നോരോരോ പൂവിനങ്ങൾ
നാളെ പുലരും വെളിച്ചത്തിൻ ചില്ലകൾ
നേരുകളായി വിടർന്നു നിൽക്കും
എന്നും നേരുകളായി വിടർന്നു നിൽക്കും 

അന്തിനിലാവിന്റെ തൊട്ടിലിലാടി പഞ്ചമിചന്ദ്രനുറങ്ങി
തോരാത്തൊരുൾമഴക്കാടിന്റെ താരാട്ടിൽ
വാരിളം പൂമുത്തേനീയുറങ്ങൂ
എന്റെ താമരപ്പൂമൊട്ടേ നീയുറങ്ങൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anthinilavinte