ഏതോ വിദൂരമാം
ഏതോ വിദൂരമാം നിഴലായ് ഇനിയും (2)
അന്തിവെയിലിന്റെ മൗനഭേദങ്ങൾ
വാരിയണിഞ്ഞൊരു ശീലു പോലെ
ചില്ലുജാലകം കാതു ചേർക്കുന്നു ഏതോ ഓർമ്മകളിൽ
കാൽത്തളയതിലിളകിടാനെന്തേ തിര മറിഞ്ഞൂ സാഗരം (ഏതോ..)
പാദമുദ്രകൾ മായും ഒരു പാതയോരത്തു നീ
പിൻനിലാവിന്റെ പൂവിന്നിതൾ നീട്ടി നിൽക്കുന്നുവോ
സ്മൃതിയിൽ കനിയും അനാദിനാദം പായുമുൾക്കടലെങ്ങോ
കരകളിലാകെ വിജനത പാകി നേർത്തണഞ്ഞൂ നാളം (ഏതോ..)
ഓർത്തിരിക്കാതെ കാറ്റിൽ ഒരു തൂവലായ് വന്നു നീ
തെന്നി വീഴുന്നു പിന്നെയീ പുഴ നീർത്തുമോളങ്ങളിൽ
ഇനിയും നീയാ ശാഖിയിലേതോ ഗന്ധമായ് നിറയാം
വിരലുകൾ നീറും മെഴുതിരിയായി കരകവിഞ്ഞൂ മൗനം (ഏതോ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Etho vidhooramam
Additional Info
Year:
2007
ഗാനശാഖ: