മുത്തേ വാ

മുത്തെ വാ മണിമുത്തേ വാ
മുത്തം താ മലര്‍മുത്തം താ
കൽക്കണ്ടക്കനി മുത്തം താ ഒരു
മുന്തിരിമുത്തം താ
കൺനിനും കണ്ണായ മുത്തേ ഞങ്ങടെ
വിണ്ണിൻ കണിയായ മുത്തേ വാ
മണ്ണിന്നഴകായ മുത്തേ വാ (മുത്തേ വാ...)

ഓലപ്പീപ്പിയുമൂതിക്കൊണ്ടെ
ഓടി വന്നല്ലോ പൂങ്കാറ്റോടി വന്നല്ലോ
ഓമൽപ്പട്ടുറുമാലും വീശിയോടി വന്നല്ലോ
തുമ്പിയുമോടി വന്നല്ലോ
വിരുന്നുണ്ണാനോമന മോളുടെ
പിറന്നാളിൻ വിരുന്നുണ്ണാൻ
മാമുണ്ണാൻ മലരും ശര്‍ക്കര
മധുരമുണ്ണാൻ (മുത്തേ വാ...)

പീലിപ്പൂമുടി ചൂടിക്കൊണ്ടേ
നൃത്തം വെയ്ക്കണ്ടെ തിത്തൈ
നൃത്തം വെയ്ക്കണ്ടെ
തന്നാനം മയിൽ തന്നാനം കുയിൽ
താളമടിക്കേണ്ടെ തത്തിമി താളമടിക്കേണ്ടെ
വിരുന്നുണ്ടാലോമന മോളുടെ
പിറന്നാളിൻ വിരുന്നുണ്ടാൽ
കൈ കൊട്ടിക്കളികൾ കൊണ്ടൊരു
പുകിലു വേണം(മുത്തേ വാ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muthe Vaa

Additional Info

അനുബന്ധവർത്തമാനം