കുരിശു ചുമന്നവനേ

കുരിശു ചുമന്നവനേ നിന്‍ വഴി
തിരയുന്നു ഞങ്ങള്‍
കരുണ നിറഞ്ഞവനേ നിന്‍ കഴല്‍
തിരയുന്നു ഞങ്ങള്‍ (കുരിശു..)

മുള്‍മുടി ചൂടിയ തിരുവുടലേ
കനിവിന്‍ പാല്‍ക്കടലേ
നിന്‍ കഴല്‍ തേടി നിന്‍ വഴി തേറ്റി
അലയുന്നൂ ഞങ്ങള്‍
രക്തമുണങ്ങിയ നിന്‍ പാദമുദ്രകള്‍
കാണ്മൂ മുന്നില്‍ ഞങ്ങള്‍ (കുരിശു..)

കാല്‍ വരി നീട്ടിയ നിറകതിരേ
കനിയില്ലേയിവരില്‍ (2)
നിന്‍ കാല്‍ കഴുകാന്‍ ദു:ഖിതര്‍ ഞങ്ങടെ
മിഴിനീരുണ്ടല്ലോ
നിന്‍ തിരുനാമം നിത്യം വാഴ്ത്തി
പാടാം ഹല്ലെലൂയാ (കുരിശു..)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kurishu chumannavane

Additional Info

അനുബന്ധവർത്തമാനം