മാനത്തെ മഴവില്ലിനേഴു നിറം

മാനത്തെ മഴവില്ലിന്നേഴു നിറം എന്‍
മനസ്സിന്നുള്ളിലെ മാരിവില്ലി-
ന്നേഴല്ലെഴുന്നൂറ്
 

നിറങ്ങൾ  ഏഴല്ലെഴുന്നൂറാണല്ലോ..

മാ‍രനു മലരമ്പഞ്ചല്ലോ എന്‍
മനസ്സില്‍ എയ്യാന്‍ നിന്‍ കടമിഴിയില്‍
അഞ്ചല്ലഞ്ഞൂറ് പൊന്‍മലരമ്പുകള്‍
അഞ്ഞൂറാണല്ലോ..

ആയിരത്തിരിമാല ചാര്‍ത്തിയ
ദീപഗോപുര നടയില്‍
ആരോ...(2)
അമ്പിളി മോതിരമഴകില്‍ നീട്ടി
കാത്തു നില്‍ക്കുവതാരോ (2)
ആരോ..ആരോ..
ആരോ ...ആരോ ..ആരാരൊ..
(മാനത്തെ...)

ദേവതാരമരങ്ങള്‍ തീര്‍ത്തൊരു
പട്ടുപന്തലിനുള്ളില്‍
ആരോ...(ദേവതാര...)
മോതിരക്കൈ നീട്ടി നില്‍ക്കേ
നാണമാര്‍ന്നവളാരോ(2)
ആരോ..ആരോ..
ആരോ..ആരോ..ആരാരൊ..
(മാനത്തെ...)
 

.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanathe mazhavillinezhu niram

Additional Info

അനുബന്ധവർത്തമാനം