മിന്നാമിന്നിപ്പൂവും തേടി

മിന്നാമിന്നിപ്പൂവും തേടി
ഇന്ദ്രനീലതാരം...
വരും ഗാനലോലതീരം...
കാണാവീണേ പാടൂ പാടൂ...
അന്തിനിലാവിന്‍ പൊന്നിഴ മീട്ടൂ...

(മിന്നാമിന്നി)

പൊന്‍മേടോ, പോക്കുവെയില്‍
നീരാടും പൊ‌യ്‌കയോ...
ഹൃദയങ്ങളിലെല്ലാം വര്‍ണ്ണ-
ഋതുഭംഗികള്‍ തീര്‍ത്തു
ശലഭങ്ങള്‍ക്കണിയാന്‍
കുഞ്ഞു മഴവില്ലുകള്‍ കോ‍ര്‍ത്തു

സിന്ദൂരത്തിന്‍ ചെപ്പു മറിഞ്ഞോ
പൂവാകയ്‌ക്കും വിരലു മുറിഞ്ഞോ

(മിന്നാമിന്നി)

കാട്ടാറോ, കാറ്റിലെഴുമൊരു-
നാളിന്‍ കവിതയോ
അകലങ്ങളിലലയും
മേഘശകലം പോലണയും
അകതാരില്‍ നിറയും
സ്വപ്‌നമധുരം പോലൊഴുകും

വെള്ളാരംകല്‍ക്കൊട്ടാരത്തില്‍
നല്ലോലക്കിളിയാകാന്‍ വാ വാ

(മിന്നാമിന്നി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Minnaaminni Poovumthedi

Additional Info

അനുബന്ധവർത്തമാനം