പാൽനിലാവിലെ പവനിതൾ
പാല്‍നിലാവിലെ പവനിതള്‍ പൂക്കളേ
താലോലമായ് പാടാമിനി ആരാരിരോ
(പാല്‍നിലാവിലെ... )
താരകം ചൊരിഞ്ഞ ബാഷ്പമായ്
കരളലിയുമീ വിലോല കൌതുകങ്ങളായ്
ഇതാ പോയകാലം നേര്‍ത്ത തിങ്കള്‍ കീറു പോലെ
തഴുകുവാന്‍ വരും...
(പാല്‍നിലാവിലെ ..)
ജീവനില്‍ പതംഗ ഗാനമായ്
പുലരികളില്‍ ഈറനാം തുഷാര ഗീതമായ്
കുറേ മോഹമിന്നും താത നെഞ്ചിന്‍ സാന്ദ്രഭാവം
കവരുവാന്‍ വരും..
(പാല്‍നിലാവിലെ ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Paalnilavile pavanithal