മീനക്കോടി കാറ്റേ

മീനക്കോടി കാറ്റേ ആവണിപ്പൂങ്കാറ്റേ
നിന്നാരോമൽ കഥപറയൂ
ആരാരും കേൾക്കാ കഥ പറയൂ
പറയൂ കഥ പറയൂ
പറയൂ നിൻ കഥ പറയൂ 

തളിരില ചൂടി വിരുന്നിനു വന്നു
വാസന്തകാലം
മലരുന്ന മലരിനെ തേൻവണ്ടു തിരയുന്ന
ശൃംഗാര ശ്രുതി മുഴങ്ങി
(മീനക്കോടി...)

മദംകൊണ്ട് ഗന്ധം വഴിയുന്ന മണ്ണിൽ 
മോഹങ്ങൾ വീണു
മറവി തന്നുറവയിൽ ഓർമ്മകൾ തിരയുന്ന രോമാഞ്ചസുഖമറിഞ്ഞു
(മീനക്കോടി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Meenakkodi kaatte

Additional Info

Year: 
1999

അനുബന്ധവർത്തമാനം