കൈതപ്പൂവിൻ - F

കൈതപ്പൂവിൻ കന്നികുറുമ്പിൽ 
തൊട്ടൂ തൊട്ടില്ലാ
കണ്ണും കണ്ണും തേടിയുഴിഞ്ഞൂ 
കണ്ടൂ കണ്ടില്ലാ
മുള്ളാലേ വിരൽ മുറിഞ്ഞു
മനസ്സിൽ നിറയെ മണം തുളുമ്പിയ 
മധുര നൊമ്പരം
(കൈതപ്പൂവിൻ...)

പൂമാരാ.....
തെന്നിത്തെന്നി പമ്പ ചിരിച്ചു
ചന്നംപിന്നം മുത്തു തെറിച്ചു
തുഴയിൽ ചിതറി വെള്ളത്താമര 
ഓലകൈയ്യാൽ  വീശിയെന്നെ
ഓളത്തിൽ താളത്തിൽ മാടിവിളിച്ചു  (കൈതപ്പൂവിൻ...)

പോരൂ നീ...
കാതുംകാതും കേട്ട രഹസ്യം
കണ്ണുംകണ്ണും കണ്ടു രസിച്ചു
മനസ്സിൽ മയങ്ങും സ്വപ്നമർമ്മരം 
ഇക്കിളിക്കു പൊൻചിലങ്ക
കാതോലാ കൈവള പളുങ്കുമോതിരം    (കൈതപ്പൂവിൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaithappoovin - F