ഹരിചന്ദന മലരിലെ

പ്രാണനാഥനെനിക്കു നൽകിയ

പരമാനന്ദരസത്തെ പറവതിനെളുതാണോ

ഹരിചന്ദനമലരിലെ മധുവായ് ഹരമിളകും മൃഗമദലയമായ്

മാറിലിടയും മാരകേളീ ലാലസാവേഗം

നീലനിലാക്കുളിരിലുലാവും നെയ്യാമ്പൽ പൂങ്കനവായ് നീ

നിൻ‌ദളങ്ങൾ കൺ തുറക്കെ കാമനുണർന്നല്ലോ

ആ..........ആ.......ആ.....ആ....(ഹരിചന്ദന)

ഉം.....ഉം.....ഉം.................

ഉള്ളിൽ കലിതുള്ളും മിന്നലോ

കടമിഴിയിൽ വീശുമഴകാണോ വിങ്ങുമലിവാണോ (2)

മാറിലെ തേ‍ങ്ങലിൽ പരിഭവമുറയുന്നോ (ഹരിചന്ദന)

പൂന്തേൻ മൊഴി തൂവും കാമമോ

പൊരുളറിയാതെന്നിൽ മുഴുകുന്നോ വീണുപിടയുന്നോ (2‍)

പൂങ്കുയിൽ കൊഞ്ചലിൽ ഒളിയുമൊരഴകാണോ (ഹരിചന്ദന

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.5
Average: 8.5 (2 votes)
Harichandana malarile

Additional Info

അനുബന്ധവർത്തമാനം